കാരുണ്യവാരാചരണം: ഗൊരേത്തി ഭവൻ അന്തേവാസികൾക്ക് കിറ്റുകൾ നൽകി
1590544
Wednesday, September 10, 2025 6:13 AM IST
നടവയൽ: എകെസിസി മാനന്തവാടി രൂപത സമിതി ആഹ്വാനം ചെയ്ത കാരുണ്യവാരാചരണത്തിന്റെ ഭാഗമായി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗൊരേത്തി ഭവൻ അന്തേവാസികൾക്ക് അവശ്യവസ്തുക്കൾ അടങ്ങിയ കിറ്റുകൾ നൽകി.
ഹോളി ക്രോസ് ആർക്കി എപ്പിസ്കോപ്പൽ തീർഥാടന കേന്ദ്രം ആർച്ച് പ്രീസ്റ്റ് ഫാ. ഗർവാസിസ് മറ്റം കിറ്റ് ഗൊരേത്തി ഭവൻ സൂപ്പിരിയർ സിസ്റ്റർ എമിലി സിഎംസിക്ക് കൈമാറി വിതരണോദ്ഘാടനം നിർവഹിച്ചു.
എകെസിസി യൂണിറ്റ് പ്രസിഡന്റ് ഇ.വി. സജി അധ്യക്ഷത വഹിച്ചു. രൂപത വൈസ് പ്രസിഡന്റ് അന്നക്കുട്ടി ഉണ്ണിക്കുന്നേൽ, ഫൊറോന കൗണ്‍സിൽ പ്രസിഡന്റ് വിൻസന്റ് ചേരവേലിൽ, സ്റ്റാൻലി തെലങ്കാനയിൽ, ബേബി തുരുത്തിയിൽ, സാബു നിരപ്പിൽ, ജയിംസ് കളർതൊട്ടിയിൽ, ഇ.കെ. പൗലോസ്, മേഴ്സി സാബു, സന്ധ്യ ലിഷു, ഷീമ മാനുവൽ തുടങ്ങിയവർ നേതൃത്വം നൽകി.