റോഡിലെ കുഴികൾ അടച്ചു
1590542
Wednesday, September 10, 2025 6:13 AM IST
സുൽത്താൻ ബത്തേരി: ഓടപ്പള്ളം-മൂലങ്കാവ്-ബത്തേരി ലിങ്ക് റോഡിലെ കുഴികൾ മൂലങ്കാവ് സെന്റ് ജൂഡ് അയൽക്കൂട്ടം അംഗങ്ങളും നാട്ടുകാരും ചേർന്ന് അടച്ചു. കുഴികൾ വാഹന ഗതാഗതം പ്രയാസത്തിലാക്കിയ സാഹചര്യത്തിലായിരുന്നു അയൽക്കൂട്ടം ഇടപെടൽ. ദിനേന നിരവധിയാളുകൾ യാത്രയ്ക്ക് ആശ്രയിക്കുന്നതാണ് ലിങ്ക് റോഡ്.
അയൽക്കൂട്ടം പ്രസിഡന്റ് സണ്ണി വിളക്കുന്നേൽ, സെക്രട്ടറി വർഗീസ് മോളത്ത്, മാത്യു പുത്തൻപുര, അപ്പച്ചൻ വിളക്കുന്നേൽ, സഹദേവൻ തേലംപറ്റ, ഷിനോജ് പുത്തൻപുര എന്നിവർ നേതൃത്വം നൽകി. അടിയന്തരമായി ഫണ്ട് അനുവദിച്ച് റോഡ് നവീകരിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു.