പുഞ്ചിരിമട്ടം ദുരന്തം : ടിന്പർ മർച്ചന്റ്സ് അസോസിയേഷൻ നിർമിച്ച വീടിന്റെ താക്കോൽദാനം നടത്തി
1590538
Wednesday, September 10, 2025 6:13 AM IST
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾദുരന്ത ബാധിത ചൂരൽമല മാട്ടറക്കുന്ന് സലൂജ് നിവാസിൽ പരേതനായ സതീഷിന്റെ ഭാര്യ സുമിത്രയ്ക്കും മക്കൾക്കും ടിന്പർ മർച്ചന്റ്സ് അസോസിയേൻ പനമരം എരനെല്ലുരിൽ നിർമിച്ച വീടിന്റെ താക്കോൽദാനം പട്ടികജാതി-വർഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളു നിർവഹിച്ചു.
പൊതുസമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വക്കച്ചൻ പുല്ലാട്ട് അധ്യക്ഷത വഹിച്ചു. നാസർ അടിമാലി, സി.എച്ച്. മുനീർ, ജാബിർ കരണി, കെ.സി.കെ. തങ്ങൾ, ജയിംസ് അന്പലവയൽ, എം. മുജീബ് റഹ്മാൻ, സുരേഷ്കുമാർ, എം.കെ. സുകുമാരൻ, കെ.ടി. സുബൈർ, എ.എം. മുഹമ്മദ് ഹനീഫ, കെ.എ. ടോമി, പി. ഷാഹുൽ ഹമീദ്, റാസിഖ്, സത്യൻ, ബെന്നി കൊട്ടാരം, ശ്രീനിവാസൻ, വി. ഉമ്മർ ഹാജി എന്നിവർ പ്രസംഗിച്ചു.
എരനെല്ലൂരിൽ വിലയ്ക്കുവാങ്ങിയ 10 സെന്റിലാണ് 1,000 ചതുരശ്ര അടി വിസ്തീർണത്തിൽ ഭവന നിർമാണം നടത്തിയത്. സ്ഥലവിലയടക്കം 35 ലക്ഷം രൂപ ചെലവായി. ജില്ലയ്ക്ക് അകത്തും പുറത്തുമുള്ള മരം വ്യാപാരികളിൽനിന്നാണ് വീടുപണിക്ക് ധനസമാഹരണം നടത്തിയത്.