യുഡിഎഫ് ജാഥ നടത്തി
1591049
Friday, September 12, 2025 5:41 AM IST
മക്കിയാട്: തൊണ്ടർനാട് പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റവിചാരണ വാഹന പ്രചാരണ ജാഥ നടത്തി. കൊള്ളയടിച്ച തുക തിരിച്ച് അടപ്പിക്കുക, തട്ടിപ്പിൽ പങ്കാളികളായ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, അഴിമതി കാലയളവിലെ ഉദ്യോഗസ്ഥർ എന്നിവരെ പ്രതി ചേർത്ത് കേസ് എടുക്കുക, അഴിമതി കാലയളവിലെ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു അന്വേഷണം നടത്തുക, അഴിമതി നടത്തിയ സിപിഎം ഭരണസമിതി രാജിവെക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കുറ്റവിചാരണ വാഹനജാഥയിൽ ഉന്നയിച്ചത്.
കുഞ്ഞോത്ത് നിന്നും ആരംഭിച്ച കുറ്റവിചാരണ വാഹനജാഥ ഡിസിസി ജനറൽ സെക്രട്ടറി എം.ജി. ബിജു ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്റ്റൻ എസ്.എം. പ്രമോദ് അധ്യക്ഷത വഹിച്ചു. വൈസ് ക്യാപ്റ്റൻ കേളോത്ത് അബ്ദുള്ള, ചീഫ് കോഓർഡിനേറ്റർ ടി. മൊയ്തു, ജാഥ ഡയറക്ടർമാരായ ഡോ.പി.കെ. സുനിൽ, ആറങ്ങാടൻ ആലിക്കുട്ടി, പഞ്ചായത്തംഗം പ്രീത രാമൻ, ടോമി മക്കിയാട്, ജിജി ജോണി എന്നിവർ പ്രസംഗിച്ചു.
കുറ്റ വിചാരണ ജാഥ പൊറോളം, കരിന്പിൽ, പാലേരി, നീലോം, ഞാറലോട്, വഞ്ഞോട്, വളവിൽ, പുതുശേരി, ഇണ്ടിയേരിക്കുന്ന്, തേറ്റമല, വെള്ളിലാടി, പൂവരിഞ്ഞി, കാഞ്ഞിരങ്ങാട്, മക്കിയാട്, ചീപ്പാട്, കോറോം എന്നിവിടങ്ങളിലെ പര്യടനത്തിനു ശേഷം നിരവിൽ പുഴയിൽ സമാപിച്ചു. സമാപനയോഗം നാസർ തരുവണ ഉദ്ഘാടനം ചെയ്തു.