ലോകസമാധാനം വിശ്വാസിയുടെ പ്രാർഥനയാകണം: ആർച്ച് ബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ
1590272
Tuesday, September 9, 2025 5:48 AM IST
കൽപ്പറ്റ: ലോകസമാധാനത്തിന് വിശ്വാസസമൂഹം പ്രാർഥനയോടെ പ്രവർത്തിക്കണമെന്ന് കോഴിക്കോട് അതിരൂപത ആർച്ച് ബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ. മുണ്ടേരി പരിശുദ്ധ ആരോഗ്യമാതാ ദേവാലയത്തിൽ ദിവ്യബലിക്കിടെ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. ദേവാലയത്തിന്റെ 31-മത് തിരുനാൾ ആഘോഷത്തിൽ പങ്കെടുക്കുന്നതിനാണ് പിതാവ് മുണ്ടേരിയിലെത്തിയത്.
തിരുഹൃദയ ഇടവക വികാരി ഫാ. വിൻസന്റ് പുളിക്കൽ, ഫാ.ഷാജൻ ജോസഫ്, പ്രസുദേന്തിമാർ, തിരുനാൾ കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ മുണ്ടേരി ജംഗ്ഷനിൽ പിതാവിനെ സ്വീകരിച്ച് ദേവാലയത്തിലേക്ക് ആനയിച്ചു.