കാട്ടാനശല്യത്തിനു പരിഹാരം കാണണമെന്ന്
1589988
Monday, September 8, 2025 5:56 AM IST
ഗൂഡല്ലൂർ: താലൂക്കിലെ കാട്ടാനശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന ആവശ്യം ശക്തമായി. താലൂക്കിൽ തുറപ്പള്ളി, മാക്കമൂല, കുനിൽവയൽ, അള്ളൂർവയൽ, പുത്തൂർവയൽ, വടവയൽ, ഏച്ചംവയൽ തുടങ്ങിയ ഭാഗങ്ങളിൽ കാട്ടാനശല്യം അതിരൂക്ഷമാണ്. മുതുമല വന്യജീവി സങ്കേതത്തോട് ചേർന്ന പ്രദേശങ്ങളാണിത്.
ജനവാസകേന്ദ്രങ്ങളിൽ എത്തുന്ന ആനകൾ വലിയ തോതിലാണ് കൃഷി നശിപ്പിക്കുന്നത്. വനാതിർത്തികളിലെ കിടങ്ങുകൾ നന്നാക്കണമെന്നും ആവശ്യമായ സ്ഥലങ്ങളിൽ സോളാർ വേലികൾ സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.