സംസ്ഥാന എക്സൈസ് കലാകായിക മേള; സംഘാടക സമിതി രൂപീകരിച്ചു
1590263
Tuesday, September 9, 2025 5:48 AM IST
കൽപ്പറ്റ: 21-ാമത് സംസ്ഥാന എക്സൈസ് കലാകായിക മേള ഒക്ടോബർ 17, 18, 19 തീയതികളിൽ വയനാട് ജില്ലയിൽ നടക്കും. കലാമത്സരങ്ങൾ മുണ്ടേരി ജിവിഎച്ച്എസ്എസിലും കായിക ഇനങ്ങൾ മരവയലിലെ എം.കെ. ജിനചന്ദ്രൻ മെമ്മോറിയൽ ജില്ലാ സ്റ്റേഡിയത്തിലുമായിരിക്കും നടക്കുക.
ഇതാദ്യമായാണ് സംസ്ഥാന കലാകായിക മേള വയനാട് ജില്ലയിൽ നടക്കുന്നത്. തിങ്കളാഴ്ച കൽപ്പറ്റ ജില്ലാ ആസുത്രണ ഭവൻ എ.പി.ജെ ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംഘാടക സമിതിക്ക് രൂപം നൽകി. ടി. സിദ്ദിഖ് എംഎൽഎ യോഗം ഉദ്ഘാടനം ചെയ്തു.
മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, തദ്ദേശ സ്വയംഭരണ എക്സൈസ് മന്ത്രി എം.ബി. രാജേഷ്, പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളു എന്നിവരെ മുഖ്യരക്ഷാധികാരികളാക്കി രൂപീകരിച്ച സംഘാടക സമിതിയിൽ പ്രിയങ്ക ഗാന്ധി എംപി, ടി. സിദ്ദിഖ് എംഎൽഎ, ഐ.സി. ബാലകൃഷ്ണൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ,
എക്സൈസ് കമ്മീഷണർ എം.ആർ. അജിത് കുമാർ, ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ, ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി, അഡീഷണൽ എക്സൈസ് കമ്മീഷണർ എസ്. ദേവമനോഹർ, എക്സൈസ് സ്റ്റേറ്റ് വിജലൻസ് ഓഫീസർ പി. വിക്രമൻ, കൽപ്പറ്റ മുനിസിപ്പൽ ചെയർപേഴ്സണ്‍ ടി.ജെ. ഐസക്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാർ, കൽപ്പറ്റ ബ്ലോക്ക് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ എന്നിവരാണ് രക്ഷാധികാരികൾ.
വയനാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എ.ജെ. ഷാജിയാണ് സംഘാടക സമിതി ചെയർമാൻ. എക്സൈസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ആർ. മോഹൻ കുമാർ, എക്സൈസ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ടി. സജു കുമാർ, വയനാട് വിമുക്തി മാനേജർ സജിത് ചന്ദ്രൻ, അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ വൈ. പ്രസാദ് എന്നിവരെ വൈസ് ചെയർമാൻമാരായി തെരഞ്ഞെടുത്തു.
എക്സൈസ് സ്റ്റാഫ് അസോസിയേഷൻ സെക്രട്ടറി കെ. സന്തോഷ് കുമാറാണ് സംഘാടക സമിതി ജനറൽ കണ്‍വീനർ. ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് ടി. ഷർഫുദ്ദിൻ, ജില്ലാ സെക്രട്ടറി സുനിൽ, എക്സൈസ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി.ആർ. ജിനോഷ്, സെക്രട്ടറി നിക്കോളാസ് ജോസ് എന്നിവർ ജോയിന്റ് കണ്‍വീനർമാരാണ്.
സംഘാടക സമിതി രൂപീകരണ യോഗത്തിൽ ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എ.ജെ. ഷാജി, എക്സൈസ് സ്റ്റേറ്റ് സ്പോർട്സ് ഓഫീസർ കെ.ആർ. അജയ്, ഉത്തരമേഖലാ ജോയിന്റ് എക്സൈസ് കമ്മീഷണർ എം. സുഗുണൻ, കോഴിക്കോട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ജിമ്മി ജോസഫ്, കണ്ണൂർ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ പി.കെ. സതീശ് കുമാർ, എഎസ്പി എൻ.ആർ. ജയരാജ്, വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികൾ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.