വിരമിച്ച അങ്കണവാടി ജീവനക്കാർ കളക്ടറേറ്റ് പടിക്കൽ അനിശ്ചിതകാല സമരം തുടങ്ങി
1590545
Wednesday, September 10, 2025 6:13 AM IST
കൽപ്പറ്റ: വിരമിച്ച അങ്കണവാടി ജീവനക്കാർ അങ്കണവാടി എംപ്ലോയീസ് പെൻഷനേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തിൽ കളക്ടറേറ്റ് പടിക്കൽ അനിശ്ചിതകാല സത്യഗ്രഹം തുടങ്ങി.
പ്രതിമാസ പെൻഷൻ ഏഴായിരവും ഫെസ്റ്റിവെൽ അലവൻസ് മൂവായിരവും രൂപയാക്കുക, 2023 മുതൽ വിരമിച്ച അങ്കണവാടി ജീവനക്കാർക്ക് പെൻഷനും ക്ഷേമനിധി ആനുകൂല്യങ്ങളും ഉടൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ടി. സിദ്ദിഖ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
ടി. ഉഷാകുമാരി അധ്യക്ഷത വഹിച്ചു. ഗ്രേസി ജോസഫ്, ടി.പി. മേരി ഫ്രാൻസിസ്, എൻ.സി. ശാന്ത, അന്നക്കുട്ടി വർഗീസ്, സാറാമ്മ മാത്യു, തുടങ്ങിയവർ പ്രസംഗിച്ചു.