വാഴവറ്റയിൽ മഹാശോഭയാത്ര 14ന്
1590842
Thursday, September 11, 2025 7:50 AM IST
കൽപ്പറ്റ: വാഴവറ്റ അയ്യപ്പ ക്ഷേത്രത്തിൽ ശ്രീകൃഷ്ണജയന്തി ആഘോഷത്തിന് ഇന്ന് രാവിലെ എട്ടിന് പതാക ഉയർത്തുന്നതോടെ തുടക്കമാകുമെന്ന് കമ്മിറ്റി ചെയർമാൻ സുരേഷ് അരിമുണ്ട, ജനറൽ കണ്‍വീനർ കെ.ബി. രാജുകൃഷ്ണ, കെ.ആർ. ബിജു, വി. മോഹനൻ, പി.ജി. രാജീവൻ, ജലജ വേടക്കണ്ടി, വി. സുരേന്ദ്രൻ, എ.ജി. രതീഷ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
14ന് ബാലഗോകുലത്തിന്റെയും പ്രദേശത്തെ ക്ഷേത്രങ്ങളുടെയും സഹകരണത്തോടെ മഹാശോഭായാത്ര നടത്തും. ഉച്ചകഴിഞ്ഞ് രണ്ടിന് മൂർത്തിക്കുന്ന്, കടവയൽ, കരിമത്ത്, നായിക്കൊല്ലി, മലങ്കര, എടത്തിൽ എന്നിവിടങ്ങളിൽ ഉപ ശോഭായാത്രകൾ പുറപ്പെട്ട് മൂന്നോടെ അയ്യപ്പ ക്ഷേത്രത്തിൽ എത്തും. ഇവിടെനിന്നു പുറപ്പെടുന്ന മഹാശോഭായാത്ര ശ്രീ കരുവില്ലി ക്ഷേത്രം, ശ്രീ പാക്കം ശാസ്താ ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിൽ പ്രദക്ഷിണം ചെയ്ത് വാഴവറ്റയിൽ തിരിച്ചെത്തി പ്രസാദവിതരണത്തോടെ സമാപിക്കും.