മരത്തിൽനിന്നു വീണ് ചികിത്സയിലായിരുന്ന കർഷകൻ മരിച്ചു
1590595
Wednesday, September 10, 2025 10:15 PM IST
മാനന്തവാടി: മരത്തിൽനിന്നുവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന കർഷകൻ മരിച്ചു. ആലാറ്റിൽ ചാത്തൻകോട്ട് ഷാജുവാണ്(49)ഇന്നലെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.
മൂന്നാഴ്ച മുന്പാണ് അപകടത്തിൽപ്പെട്ടത്. സംസ്കാരം ഇന്നു രാവിലെ 10.30ന് ആലാറ്റിൽ സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ: ജിജ. മക്കൾ: അബിൻ, അലൻ.