കേരള ജനതയെ ആഭ്യന്തര വകുപ്പ് വെല്ലുവിളിക്കുന്നു: എൻ.ഡി. അപ്പച്ചൻ
1590847
Thursday, September 11, 2025 7:55 AM IST
കൽപ്പറ്റ: പോലീസിനെ കയറൂരിവിട്ട് കേരള ജനതയെ ആഭ്യന്തര വകുപ്പ് വെല്ലുവിളിക്കുകയാണെന്ന് ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ.
പോലീസ് രാജിൽ പ്രതിഷേധിച്ച് കോണ്ഗ്രസ് കൽപ്പറ്റ, മുട്ടിൽ, വെങ്ങപ്പള്ളി മണ്ഡലം കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ കൽപ്പറ്റ പോലീസ് സ്റ്റേഷൻ പടിക്കൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെറുപ്പക്കാരും പ്രായമുള്ളവരും അടക്കം അനുഭവിച്ച പോലീസ് ഭീകരതയുടെ കഥകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. കുന്നംകുളം പോലീസ് സ്റ്റേഷനിൽ യൂത്ത് കോണ്ഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് സുജിത്തിനെ ക്രൂരമായാണ് മർദിച്ചത്. സുജിത്തിനെ തല്ലിച്ചതച്ച മുഴുവൻ പോലീസുകാരെയും സർവീസിൽനിന്നു നീക്കണം.
തിരുവനന്തപുരം ജില്ലയിലെ യൂത്ത് കോണ്ഗ്രസ് നേതാവ് ജഷീറിനു തിരുവല്ലം സ്റ്റേഷനിൽ തിക്താനുഭവം ഉണ്ടായി. പീച്ചിയിൽ ഹോട്ടൽ ഉടമയെയും മകനെയും തൊഴിലാളികളെയും പോലീസ് മർദിച്ചു. കൊട്ടാരക്കര കുളത്തുപ്പുഴയിൽ തൊഴിലാളി അനിൽകുമാറിനെ സ്റ്റേഷനിലേക്ക് വിളിച്ചിപ്പിച്ച് പീഡിപ്പിച്ചു. പ്ലെയർ ഉപയോഗിച്ച് ഇദ്ദേഹത്തിന്റെ പല്ല് പിഴുതു. ഇതെല്ലാം അറിഞ്ഞ് പൊതുസമൂഹം വിറങ്ങലിച്ചു നിൽക്കുകയാണ്. ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി ഒന്നും കണ്ടില്ലെന്നു നടിച്ചും ഉരിയാടാതെയും ജനങ്ങളെ അപമാനിക്കുകയാണെന്നും അപ്പച്ചൻ പറഞ്ഞു. കൽപ്പറ്റ മണ്ഡലം പ്രസിഡന്റ് ഗിരീഷ് കൽപ്പറ്റ അധ്യക്ഷ വഹിച്ചു.
കെപിസിസി അംഗം പി.പി. ആലി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് ഉഷ തന്പി, ഡിസിസി ജനറൽ സെക്രട്ടറി ഒ.ആർ. രഘു, സീനിയർ സിറ്റിസണ്സ് കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് കെ.വി. പോക്കർ ഹാജി, കോണ്ഗ്രസ് മുട്ടിൽ മണ്ഡലം പ്രസിഡന്റ് ജോയ് തൊട്ടിത്തറ, വെങ്ങപ്പള്ളി മണ്ഡലം പ്രസിഡന്റ് എം.വി. രാജൻ, പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വേണുഗോപാൽ കീഴ്ശേരി, യൂത്ത് കോണ്ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ഡിന്റോ ജോസ്, എം.ഒ. ദേവസ്യ, ഫൈസൽ പാപ്പിന, കെ.കെ. രാജേന്ദ്രൻ, ശശി പന്നിക്കുഴി, പി.കെ. മുരളി, എസ്. മണി, മോഹൻദാസ് കോട്ടക്കൊല്ലി, സുന്ദർരാജ് എടപ്പെട്ടി, പദ്മനാഭൻ, രവീന്ദ്രൻ മാണ്ടാട്, വന്ദന ഷാജു, സെബാസ്റ്റ്യൻ കൽപ്പറ്റ, നജീബ് പിണങ്ങോട്, കെ. ശശികുമാർ, സുബ്രഹ്മണ്യൻ, ടി. സതീഷ്കുമാർ, രമേശൻ മാണിക്യൻ എന്നിവർ പ്രസംഗിച്ചു.
പുൽപ്പള്ളി: സംസ്ഥാനത്തെ പോലീസ് തേർവാഴ്ച ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് കെപിസിസി എക്സിക്യുട്ടീവ് കമ്മിറ്റിയംഗം കെ.എൽ. പൗലോസ്. പോലീസ് ഭീകരതയ്ക്കെതിരേ കോണ്ഗ്രസ് പുൽപ്പള്ളി, മുള്ളൻകൊല്ലി മണ്ഡലം കമ്മിറ്റികൾ സംയുക്തമായി പോലീസ് സ്റ്റേഷനു മുന്പിൽ സംഘടിപ്പിച്ച പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പോലീസിന്റെ നരനായാട്ടിനെതിരേ ഏതറ്റം വരെയും പോകാൻ കോണ്ഗ്രസ് മടിക്കില്ല. മുള്ളൻകൊല്ലിയിൽ കോണ്ഗ്രസ് വാർഡ് പ്രസിഡന്റിനെ ചതിയിൽപ്പെടുത്തി ജയിൽ അടച്ച സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തണം. യഥാർഥ പ്രതികളെ വെളിച്ചത്തു കൊണ്ടുവരണം. അല്ലാത്തപക്ഷം പോലീസ് സ്റ്റേഷൻ ഉപരോധം അടക്കം സമരത്തിന് കോണ്ഗ്രസ് പ്രവർത്തകർ നിർബന്ധിതരാകുമെന്നും പൗലോസ് പറഞ്ഞു.
ഡിസിസി ജനറൽ സെക്രട്ടറി എൻ.യു. ഉലഹന്നൻ അധ്യക്ഷ വഹിച്ചു. ഡിസിസി സെക്രട്ടറി ബീന ജോസ്, പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ശശിധരൻ, ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റി പ്രസിഡന്റ് വർഗീസ് മുരിയൻകാവിൽ, പുൽപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാർ, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണൻ, മഹിളാ കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് ജിനി തോമസ്, ജോമറ്റ് കോതവഴിക്കൽ, റെജി പുളിങ്കുന്നേൽ, ശോഭന സുകു, ജോളി നരിതൂക്കിൽ, മണി പാന്പനാൽ, ശ്രീദേവി മുല്ലക്കര, രജനി ചന്ദ്രൻ, രാജു തോണിക്കടവ്, തോമസ് പാഴുക്കാല, ശിവരാമൻ പാറക്കുഴി, കുര്യാച്ചൻ പ്ലാക്കിൽ, ജോർജ് കൊല്ലിയിൽ, സാബു ഫിലിപ്പ്, വർക്കി പാലക്കാട്, ലിജോ ജോർജ് എന്നിവർ പ്രസംഗിച്ചു.
കണിയാന്പറ്റ: കന്പളക്കാട് പോലീസ് സ്റ്റേഷന് മുന്പിൽ കണിയാന്പറ്റ, കോട്ടത്തറ മണ്ഡലം കോണ്ഗ്രസ് കമ്മിറ്റികൾ സംയുക്തമായി നടത്തിയ പ്രതിഷേധ സദസ് ഡിസിസി സെക്രട്ടറി മോയിൻ കടവൻ ഉദ്ഘാടനം ചെയ്തു. സി. സുരേഷ്ബാബു അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി നജീബ് കരണി, വൈത്തിരി ബ്ലോക്ക് പ്രസിഡന്റ് പോൾസണ് കൂവക്കൽ, മാണി ഫ്രാൻസിസ്, സി.സി. തങ്കച്ചൻ, ശകുന്തള സജീവൻ, സന്ധ്യ ലിഷു, ജസി ലെസ്ലി എന്നിവർ പ്രസംഗിച്ചു. ജോസ് മേട്ടയിൽ, എം.എ. മജീദ്, ടി.ടി. ദേവസ്യ, ഒ.ജെ. മാത്യു, സുരേഷ്ബാബു വാളൽ, മുത്തലിബ് പഞ്ചാര, താരിഖ് കടവൻ, റസാഖ് നെല്ലിയന്പം എന്നിവർ നേതൃത്വം നൽകി.
കേണിച്ചിറ: കോണ്ഗ്രസ് പൂതാടി, ഇരുളം, വാകേരി മണ്ഡലം കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ പോലീസ് സ്റ്റേഷനു മുന്പിൽ നടത്തിയ സമരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. സാധാരണക്കാരെയും പൊതുപ്രവർത്തകരെയും പോലീസ് കള്ളക്കേസുകളിൽ കുടുക്കുകയും കസ്റ്റഡിയിലെടുത്ത് ക്രൂരമായി മർദിക്കുകയും ചെയ്യുന്നത് ഭയാനകമായ സ്ഥിതിവിശേഷമാണ് പൊതു മണ്ഡലത്തിൽ ഉളവാക്കിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സമീപകാലത്ത് ജില്ലയിൽ പോലീസിനെതിരേ ഉയർന്ന ആരോപണങ്ങളിൽ വിശദാന്വേഷണം ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. കെ.ജി. ബാബു അധ്യക്ഷത വഹിച്ചു. എൻ. പ്രഭാകരൻ, പി.എ. പൗലോസ്, നാരായണൻ നായർ, കെ. ബാലൻ, മേഴ്സി സാബു എന്നിവർ പ്രസംഗിച്ചു.
വെള്ളമുണ്ട: കോണ്ഗ്രസ് മണ്ഡലം കമ്മിറ്റി പോലീസ് സ്റ്റേഷൻ പടിക്കൽ സംഘടിപ്പിച്ച പ്രതിഷേധ സദസ് ഡിസിസി ജനറൽ സെക്രട്ടറി എം. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷാജി ജേക്കബ് അധ്യക്ഷത വഹിച്ചു. ചിന്നമ്മ ജോസ്, പി. ചന്ദ്രൻ, ടി.കെ. മമ്മൂട്ടി, എൻ.കെ. പുഷ്പലത, ഒ.ടി. ഉനൈസ്, ടി.സി. തങ്കച്ചൻ, എം.ജെ. ജിൽസമ്മ, ജോയി പള്ളിപ്പുറം, കെ.എം.സി. മജീദ്, ടോമി മാത്യു, എം.എം, സാജു, മുനീർ തരുവണ എന്നിവർ പ്രസംഗിച്ചു. ചന്തു പല്ലോറ, ഷാജി പനമട, ഐ.സി. തോമസ്, പി. പ്രകാശൻ, ഖാലിദ് കീഴട്ട, കെ.എം. ബിജു, ബാലൻ മീത്തുംകുനി, ഷൈജി ഷിബു, മേരി പള്ളിപ്പുറം, മായ ജോർജ്, ദേവു ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
കൽപ്പറ്റ: യൂത്ത് കോണ്ഗ്രസ് തൃശൂർ ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി.എസ്. സുജിത്തിനെ ക്രൂരമായി മർദിച്ച പോലീസുകാരെ സർവീസിൽനിന്ന് പുറത്താക്കി നിയമനടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സംഘടന നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിവൈഎസ്പിയുടെ കാര്യാലയത്തിലേക്ക് മാർച്ച് നടത്തി. ഓഫീസ് പരിസരത്ത് മാർച്ച് പോലീസ് തടഞ്ഞു. ഇതേത്തുടർന്ന് ചേർന്ന യോഗം കെപിസിസി അംഗം പി.പി. ആലി ഉദ്ഘാടനം ചെയ്തു. പോലീസിനെ രാഷ്ട്രീയ ലാഭത്തിനും ഇതര പാർട്ടികളിലെ പ്രവർത്തകരെ ഉപദ്രവിക്കുന്നതിനും ഉപയോഗിക്കുന്ന മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും നിലപാട് പ്രതിഷേധാർഹമാണെന്ന് അദ്ദേഹം പറഞ്ഞു.
പോലീസിലെ ക്രിമിനലുകളെ സംരക്ഷിക്കുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. യൂത്ത് കോണ്ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ഡിന്റോ ജോസ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് അമൽ ജോയ്, സംസ്ഥാന ജനറൽ സെക്രട്ടറി സി.എ. അരുണ്ദേവ്, ജില്ലാ ഭാരവാഹികളായ ശ്രീജിത്ത് കുപ്പാടിത്തറ, നിത കെ. കേളു, ഹർഷൽ കോന്നാടൻ, മുത്തലിബ് പഞ്ചാര,സുകന്യ ആഷിൻ ഗിരീഷ് കൽപ്പറ്റ, മുഹമ്മദ് ഫെബിൻ, എം.ബി. വിഷ്ണു, ഡി. വിനായക്, ആഷിക് വൈത്തിരി,ആഷിർ വെങ്ങപ്പള്ളി, വിനോജ് കോട്ടത്തറ, ലിറാർ പറളിക്കുന്ന്, അൻവർ മേപ്പാടി, രേണുക കോട്ടത്തറ, അനീഷ് വൈത്തിരി, പ്രജീഷ് കോട്ടത്തറ എന്നിവർ പ്രസംഗിച്ചു.
സുൽത്താൻ ബത്തേരി: പിണറായി വിജയന്റെ ഭരണത്തിൽ കേരളത്തിലെ പോലീസ് സ്റ്റേഷനുകളിൽ കിരാത ഭരണമാണ് നടക്കുന്നതെന്നും നരാധമൻമാരായ പോലീസുകാരെ നിലയ്ക്ക് നിറുത്താൻ മുഖ്യമന്ത്രി തയാറാകണമെന്നും ഐ.സി. ബാലകൃഷ്ണൻ എംഎൽഎ ആവശ്യപ്പെട്ടു.
സുജിത്തിനെ മർദിച്ച പോലീസ് ഉദ്യേഗസ്ഥരെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് ബത്തേരി, വടക്കനാട് മണ്ഡലം കോണ്ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ബത്തേരി പോലീസ് സ്റ്റേഷനു മുന്നിൽ നടത്തിയ ജനകീയ പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് ബാബു പഴുപ്പത്തൂർ അധ്യക്ഷത വഹിച്ചു.
നേതാക്കളായ ഉമ്മർക്കുണ്ടാട്ടിൽ, ലയണൽ മാത്യു, സി.എ. ഗോപി, ബെന്നി കൈനിക്കൽ, ഇന്ദ്രജിത്ത്, ജയചന്ദ്രൻ, റിനുജോണ്, നൗഫൽ കൈപ്പബേരി, ഗഫൂർ പടപ്പ്, കുന്നത്ത് അഷ്റഫ്, ബിന്ദു സുധീർ ബാബു, അസീസ് മാടാല, സഫീർ പഴേരി, കെ.പി. സാമുവൽ, ജിജി അലക്സ്, ഷൈലജ സോമൻ, ഷിജു എങ്ങനാമറ്റം, ജോർജ് നൂറനാൽ, സണ്ണി ചൂരിമല, പ്രജിത രവി, ടി.ഐ. ഏലിയാസ്, എം.ബി. പ്രസാദ്, ശാലിനി രാജേഷ് എന്നിവർ പ്രസംഗിച്ചു.
ചീരാൽ: നൂൽപ്പുഴ, ചീരാൽ മണ്ഡലം കോണ്ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഈസ്റ്റ് ചീരാലിൽ പ്രവർത്തിക്കുന്ന നൂൽപ്പുഴ പോലീസ് സ്റ്റേഷന് മുന്നിൽ ധർണ സംഘടിപ്പിച്ചു.
ഡിസിസി ജനറൽ സെക്രട്ടരി അഡ്വ. രാജേഷ് കുമാർ ഉദ്ഘാടനം ചെയ്തു. സി.എം. അബു, വി.ടി. ബേബി, കെ.ആർ. സാജൻ, കെ.വി. ശശി, പ്രസന്ന ശശീന്ദ്രൻ, കെ. മുനീബ്, അഫ്സൽ പീച്ചു, പി.ടി. ആന്റണി, ബാലകൃഷ്ണൻ, റോയ് മാത്യു തുടങ്ങിയവർ പ്രസംഗിച്ചു. വി.ജെ. തോമസ്, കെ.സി.കെ. തങ്ങൾ, വി.ടി. രാജു, യശോധരൻ, ഷീല പുഞ്ചവയൽ, ജയലളിത, ഷിബു, വിഷ്ണു, വിജയൻ, തുടങ്ങിയവർ നേതൃത്വം നൽകി.