ബാർബർ തൊഴിലാളി തൂങ്ങിമരിച്ച നിലയിൽ
1590053
Monday, September 8, 2025 11:22 PM IST
പുൽപ്പള്ളി: ബാര്‍ബര്‍ തൊഴിലാളിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാതിരി പുത്തന്‍പുരയ്ക്കല്‍ പി.ജെ. ഷാജു (56)വിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
പാതിരി വെള്ളുപാടി കോളനിക്ക് സമീപം ആള്‍പ്പാര്‍പ്പില്ലാതെ കിടന്നിരുന്ന മലപ്പുറം സ്വദേശിയുടെ വീട്ടിനുള്ളിലാണ് ഷാജുവിന്റെ മൃതദേഹം കണ്ടെത്തിയത്.
മൃതദേഹത്തിന് ഒരാഴ്ചത്തോളം പഴക്കമുണ്ട്. വീട്ടിനുള്ളില്‍ നിന്നും ദുര്‍ഗന്ധംവമിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് പുൽപ്പള്ളി പോലീസെത്തി പരിശോധിച്ചപ്പോഴാണ് ഷാജുവിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.
ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ബത്തേരി ഗവ. താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. അച്ഛന്: ഉണ്ണി. അമ്മ: ലക്ഷ്മി. ഭാര്യ: ഗീത. മക്കള്‍: അനു, അരുണ്‍, അഞ്ജു.