വനം ഓഫീസിൽ പീഡനശ്രമം: സെക്ഷൻ ഓഫീസർക്കെതിരേ പരാതി നൽകി
1591306
Saturday, September 13, 2025 5:54 AM IST
പടിഞ്ഞാറത്തറ: പീഡനശ്രമത്തിന് ഫോറസ്റ്റ് വനിതാ ബീറ്റ് ഓഫീസർ നൽകിയ പരാതിയിൽ പടിഞ്ഞാറത്തറ പോലീസ് കേസെടുത്തു. സുഗന്ധഗിരി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ രതീഷ്കുമാറിനെതിരേയാണ് കേസ്. സെപ്റ്റംബർ ഒന്നിനാണ് കേസിന് ആസ്പദമായ സംഭവം.
രാത്രി ഡ്യൂട്ടിക്കിടെയാണ് പീഡനശ്രമം നടന്നതെന്നാണ് വനിതാ ഉദ്യോഗസ്ഥയുടെ പരാതിയിൽ. ഡ്യൂട്ടി കഴിഞ്ഞ് ഓഫീസിൽനിന്നു പോയ ഉദ്യോഗസ്ഥൻ തിരിച്ചെത്തിയാണ് അതിക്രമത്തിന് മുതിർന്നത്. ഈ സമയം ഓഫീസിൽ മറ്റാരും ഉണ്ടായിരുന്നില്ല.
ഓഫീസിനു പുറത്തുകടന്നാണ് പട്ടികവർഗത്തിൽപ്പെട്ട വനിതാ ഓഫീസർ രക്ഷപ്പെട്ടത്. കൽപ്പറ്റയിലേക്ക് സ്ഥലം മാറ്റിയ രതീഷ്കുമാറിനെതിരേ വകുപ്പതല അന്വേഷണം നടന്നുവരികയാണെന്ന് സൗത്ത് വയനാട് ഡിഎഫ്ഒ അറിയിച്ചു.