സു​ൽ​ത്താ​ൻ ബ​ത്തേ​രി: ചീ​രാ​ലി​ൽ വീ​ണ്ടും പു​ലി​യു​ടെ ആ​ക്ര​മ​ണം. ചീ​രാ​ൽ കാ​യ​ൽ​കു​ന്ന് സ​ജി​ത​യു​ടെ വ​ള​ർ​ത്തു​നാ​യ​യെ പു​ലി ആ​ക്ര​മി​ച്ച​ത്.

വ്യാ​ഴാ​ഴ്ച രാ​ത്രി 11.30 ഓ​ടെ​യാ​ണ് സം​ഭ​വം. ശ​ബ്ദം​കേ​ട്ട് വീ​ട്ടു​കാ​ർ പു​റ​ത്തി​റ​ങ്ങി​യെ​ങ്കി​ലും നാ​യ​യെ പു​ലി കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം ചീ​രാ​ൽ ചൗ​ണ്ട​ൻ​മൂ​ല അ​ച്ചാ​മ്മ​യു​ടെ വ​ള​ർ​ത്തു​നാ​യ​യെ പു​ലി കൊ​ന്നു തി​ന്നി​രു​ന്നു.