കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ
1591302
Saturday, September 13, 2025 5:54 AM IST
പനമരം: കുപ്രസിദ്ധ മോഷ്ടാവ് പനമരം മുരിങ്ങമറ്റം കോളനിയിലെ ബിജു പോലീസ് പിടിയിൽ. വ്യാഴാഴ്ച വൈകുന്നേരത്തോടെ മാനന്തവാടി എരുമത്തെരുവിൽ പനമരം പോലീസ് പിടികൂടി.
2024 ഓഗസ്റ്റിൽ കൂളിവയൽ മതിശേരി സ്വദേശിയുടെ വീടിന്റെ പൂട്ട് തകർത്ത് ഏകദേശം ഒരു പവൻ സ്വർണാഭരണങ്ങളും പണവും മൊബൈൽ ഫോണും മോഷ്ടിച്ച കുറ്റത്തിന് പനമരം പോലീസ് കേസിൽ ഒളിവിൽ പോയ ബിജുവിനായി പോലീസ് അന്വേഷണം നടത്തുകയായിരുന്നു.
ഇയാൾമുന്പ് മാനന്തവാടി, പനമരം പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത അഞ്ച് മോഷണക്കേസുകളിൽ പ്രതിയാണ്.
പനമരം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി.ജി. രാംജിതിന്റെ നേതൃത്വത്തിൽ എഎസ്ഐമാരായ ബിജു വർഗീസ്, ബിനീഷ്, സിപിഒ അജേഷ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.