വടുവൻചാലിൽ ലയണ്‍സ് ഹോസ്പിറ്റൽ പ്രവർത്തനം തുടങ്ങി
1591779
Monday, September 15, 2025 5:01 AM IST
സുൽത്താൻ ബത്തേരി: ലയണ്‍സ് ക്ലബ് കേരള ഘടകം വടുവൻചാലിൽ സ്ഥാപിച്ച ആശുപത്രി ഇൻർനാഷണൽ പ്രസിഡന്റ് എ.പി. സിംഗ് ഉദ്ഘാടനം ചെയ്തു. കേരള മൾട്ടിപ്പിൾ കൗണ്‍സിൽ ചെയർമാൻ രാജൻ നന്പൂതിരി അധ്യക്ഷത വഹിച്ചു. ടി. സിദ്ദിഖ് എംഎൽഎ ഹെൽത്ത് കാർഡ് വിതരണം നിർവഹിച്ചു.
മുൻ ഇന്റർനാഷണൽ ഡയറക്ടർ കൃഷ്ണ റെഡി, സംഗീത ജാട്ടിയ എന്നിവർ സ്പീച്ച്-ഹിയറിംഗ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു. ഡയാലിസിസ് സെന്റർ വി.പി. നന്ദകുമാറും മാനസികാരോഗ്യ ബോധവത്കരണം മുൻ ഡയറക്ടർ വിജയകുമാർ രാജുവും ഉദ്ഘാടനം ചെയ്തു.
മുൻ ഡയറക്ടർ ആർ. മുരുകൻ, ലയണ്‍സ് ഗവർണർ രവി ഗുപ്ത, മുൻ ഗവർണർ പ്രഫ.പി. വർഗീസ് വൈദ്യൻ, ടി.കെ.രജീഷ്, വിനീഷ് വിദ്യാധരൻ, ഡോ.രാജീവ്, അമർനാഥ്, എ.വി. വാമനകുമാർ, ടൈറ്റസ് തോമസ്, പി.എസ്. സൂരജ് എന്നിവർ പ്രസംഗിച്ചു. ആശുപത്രിയിൽ ആദ്യഘട്ടത്തിൽ ഡയാലിസിസ് യൂണിറ്റുകളും സ്പീച്ച് ആൻഡ് ഹിയറിംഗ് സെന്ററും പ്രവർത്തിക്കും.
പുഞ്ചിരിമട്ടം ഉരുൾ ദുരന്തബാധിതർക്ക് സൗജന്യമായും മറ്റുള്ളവർക്ക് ഇളവുകളോടെയും ചികിത്സ ലഭ്യമാക്കും.