ജോസ് നെല്ലേടത്തിന്റെ മരണത്തിൽ സമഗ്രാന്വേഷണം വേണം: ആം ആദ്മി പാർട്ടി
1591554
Sunday, September 14, 2025 5:25 AM IST
പുൽപ്പള്ളി: ജനകീയനും പൊതുപ്രവർത്തനത്തിൽ മാതൃകയുമായിരുന്ന ജോസ് നെല്ലേടത്തിനെ ആത്മഹത്യയിലേക്ക് നയിച്ച കാര്യങ്ങളിൽ സമഗ്രാന്വേഷണം നടത്തണമെന്ന് ആം ആദ്മി പാർട്ടി മുള്ളൻകൊല്ലി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
ആരോ നൽകിയ വിവരത്തിന്റെ പേരിൽ നിരപരാധിയെ 17 ദിവസം ജയിലിൽ അടച്ചതും അന്വേഷിക്കണം. കുറച്ചുകാലമായി മുള്ളൻകൊല്ലിയിൽ നടക്കുന്നത് പൊതുപ്രവർത്തകർക്ക് നാണക്കേടുണ്ടാക്കുന്ന സംഭവങ്ങളാണെന്ന് യോഗം അഭിപ്രായപ്പെട്ടു. പൊതുപ്രവർത്തകർ വ്യക്തി താത്പര്യം ഒഴിവാക്കി ജനനൻമയ്ക്കുവേണ്ടി പ്രവർത്തിക്കണമെന്ന് ആവശ്യപ്പെട്ടു.
ജോസ് നെല്ലേടത്തിന്റെ മരണത്തിൽ അനുശോചിച്ചു. ബത്തേരി മണ്ഡലം പ്രസിഡന്റ് ലിയോ കൊല്ലവേലിൽ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.സി. വർഗീസ്, ആന്റണി പൂത്തോട്ടയിൽ, സജി പനച്ചകത്തേൽ, നോബി പള്ളിത്തറ, ഷാജി വണ്ടന്നൂർ, ഉലഹനാൻ മേമാട്ട്, കെ.ജി. ബെന്നി, സാബു ഏബ്രഹാം, സിനോജ് കാനാട്ട് എന്നിവർ പ്രസംഗിച്ചു.