തുരങ്ക പാത: യന്ത്രങ്ങളുമായി എത്തുന്ന വാഹനങ്ങൾക്ക് സ്വീകരണം നൽകും
1591552
Sunday, September 14, 2025 5:25 AM IST
മേപ്പാടി: ആനക്കാംപൊയിൽ-കള്ളാടി തുരങ്കപാത നിർമാണത്തിന് യന്ത്രങ്ങളുമായി പദ്ധതി പ്രദേശമായ മീനാക്ഷിയിലെത്തുന്ന വാഹനങ്ങൾക്ക് ടൗണിൽ സ്വീകരണം നൽകാൻ കർമ സമിതി ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. സ്വീകരണത്തോടനുബന്ധിച്ച് കരോക്കെ ഗാനമേള സംഘടിപ്പിക്കും.
കണ്‍വീനർ കെ.പി. ഹൈദർ അലി അധ്യക്ഷത വഹിച്ചു. ചെയർമാൻ പി. മുനീർ, ടി.ആർ. പ്രമോദ്, സി.കെ. കമാൽ വൈദ്യർ, റഫീക്ക് കഡൂർ, ജലീൽ പുത്തുമല, ജിജിത്ത് ചൂരൽമല, സി.കെ. ജംഷീർ, ഹരീഷ് മാൻകുന്ന് എന്നിവർ പ്രസംഗിച്ചു.