വന്യജീവി സങ്കേതത്തിൽ പ്രിയങ്ക ഗാന്ധി സന്ദർശനം നടത്തി
1591805
Monday, September 15, 2025 5:40 AM IST
സുൽത്താൻ ബത്തേരി: വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ റേഞ്ച് ആസ്ഥാനത്ത് പ്രിയങ്ക ഗാന്ധി എംപി സന്ദർശനം നടത്തി.
വനാർത്തി പ്രദേശങ്ങളിൽ വർധിക്കുന്ന വന്യമൃഗശല്യം, അധിനിവേശ സസ്യങ്ങളുടെ വ്യാപനംമൂലം വനത്തിൽ പരിസ്ഥിതി സന്തുലനത്തിൽ സംഭവിച്ച തകർച്ച ഉൾപ്പടെ വിഷയങ്ങൾ അവർ വനം-വന്യജീവി സംരക്ഷണ വിഭാഗം ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തു.
വൈൽഡ് ലൈഫ് വാർഡൻ വരുണ്‍ ഡാലിയ, ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ ഡോ.അരുണ്‍ സക്കറിയ തുടങ്ങിയവർ സന്നിഹിതരായിരുന്നു. മുത്തങ്ങയിലെ വിക്രം, പല്ലവ്ദേവ്, ഭരത് എന്നീ കുംകിയാനകൾക്ക് എംപി ഭക്ഷണം നൽകി. ഐ.സി. ബാലകൃഷ്ണൻ എംഎൽഎയ്ക്കൊപ്പമാണ് പ്രിയങ്ക മുത്തങ്ങ സന്ദർശിച്ചത്.