സ്നേഹ ഭവനത്തിനായി എൻഎസ്എസ് വോളണ്ടിയർമാരുടെ കുട്ടിക്കട
1592128
Tuesday, September 16, 2025 8:00 AM IST
കൽപ്പറ്റ: നാഷണൽ സർവീസ് സ്കീം ജില്ലാതലത്തിൽ നിർമിക്കുന്ന സ്നേഹഭവനത്തിന് കൈത്താങ്ങാകുകയെന്ന ലക്ഷ്യത്തോടെ കൽപ്പറ്റ എസ്കെഎംജെ ഹയർസെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റ് കുട്ടിക്കട ആരംഭിച്ചു.
മരവയൽ ജിനചന്ദ്ര സ്മാരക ജില്ലാ സ്റ്റേഡിയത്തിൽ നടക്കുന്ന സ്കൂൾ കായിക മേളയിലാണ് എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ കുട്ടിക്കട ആരംഭിച്ചത്.
വിദ്യാർഥികൾ വീടുകളിൽ നിന്നും ഉണ്ടാക്കി കൊണ്ടുവന്ന വിഭവങ്ങളാണ് കുട്ടിക്കടയിൽ ഒരുക്കിയത്. കുട്ടിക്കടയുടെ ഉദ്ഘാടനം പിടിഎ പ്രസിഡന്റ് ബിനി സതീഷ് നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ എം. വിവേകാനന്ദൻ, എൻഎസ്എസ് ജില്ലാ കണ്‍വീനർ കെ.എസ്. ശ്യാൽ, പിടിഎ വൈസ് പ്രസിഡന്റ് വിനീത് കുമാർ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ എ. സ്മിത, ഫെബിൻ സനിൽ, പി.പി. അജിത്ത്, എൻഎസ്എസ് ലീഡർ എയ്ഞ്ചൽ മരിയ ബിനു എന്നിവർ പങ്കെടുത്തു.