കുടുംബ സംഗമവും ഓണാഘോഷവും സംഘടിപ്പിച്ചു
1592125
Tuesday, September 16, 2025 8:00 AM IST
മീനങ്ങാടി: മറുനാടൻ കർഷക കൂട്ടായ്മയായ നാഷണൽ ഫാർമേഴ്സ് പ്രൊഡ്യൂസർ ഓർഗനൈസേഷൻ (എൻഎഫ്പിഒ) വിപുലമായ ഓണാഘോഷവും കുടുംബ സംഗമവും മീനങ്ങാടിയിൽ സംഘടിപ്പിച്ചു.
നവമാധ്യമങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതരായ "ജാനുഏടത്തിയും കേളപ്പേട്ടനും’ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. വ്യത്യസ്തവും വിനോദപ്രദവുമായ മത്സരങ്ങളിൽ കർഷക കുടുംബങ്ങളിൽ നിന്നും പ്രായഭേദമന്യേ ആളുകൾ പങ്കെടുത്തു.
തൃശൂരിൽ നിന്നെത്തിയ പുലികളുടെ പുലികളി, കൈകൊട്ടിക്കളി, ശിങ്കാരിമേളം തുടങ്ങിയ വൈവിധ്യമാർന്ന കലാപരിപാടികളോടെ മാവേലിമന്നന്റെ നേതൃത്വത്തിൽ മീനങ്ങാടിയിൽ വിളംബര ഘോഷയാത്ര നടത്തി. വിവിധതരം പച്ചക്കറികൾ ഉപയോഗിച്ച് രൂപകല്പന ചെയ്ത പൂക്കളം കാണികൾക്ക് ദൃശ്യ വിസ്മയമായി. കലാകായിക മത്സരങ്ങൾ, ഓണസദ്യ എന്നിവയും നടത്തി. വിവിധ മേഖലകളിൽ മികവ് തെളിയിച്ച കർഷകകുടംബങ്ങളിലെ പ്രതിഭകളെ ആദരിച്ചു. ഐ.സി. ബാലകൃഷ്ണൻ എംഎൽഎ മത്സരവിജയികൾക്ക് മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. വിനയൻ, എൻഎഫ്പിഒ ചെയർമാൻ ഫിലിപ്പ് ജോർജ്, കണ്‍വീനർ എസ്.എം. റസാഖ്, ചീഫ് കോഓർഡിനേറ്റർ തോമസ് മിറർ എന്നിവർ പ്രസംഗിച്ചു. ചാരിറ്റി ചെയർമാൻ ഇ.വി. സെബാസ്റ്റ്യൻ, കണ്‍വീനർ കെ.പി. ജോസ്, ട്രഷറർ സണ്ണി നീലഗിരി, ബിനീഷ് ഡൊമിനിക്, എൻഎഫ്പിഒ സ്നേഹ സംഗമം 2025 സഘാടക സമിതി ഭാരവാഹികളായ ഷിബു കാര്യന്പാടി, ബിജു പൗലോസ്, സിന്റോ ജോർജ്, സിജോ ബേസിൽ, കെ.ജെ. ഷാജി, പി.കെ. ഷൈജു, വി.എസ്. സന്തോഷ്, സജി ചാക്കോച്ചൻ, ഉദയൻ കാവ്യശ്രീ, എൻഎഫ്പിഒ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.