മിനിലോറിയിൽ കടത്തുകയായിരുന്ന പ്ലാസ്റ്റിക് കുപ്പികൾ പിടികൂടി
1592127
Tuesday, September 16, 2025 8:00 AM IST
ഗൂഡല്ലൂർ: കർണാടകയിൽ നിന്ന് മേട്ടുപാളയത്തിലേക്ക് മിനിലോറിയിൽ കടത്തുകയായിരുന്ന പ്ലാസ്റ്റിക് ബോട്ടിലുകൾ പിടികൂടി. 100 പ്ലസ്റ്റിക് കുടിവെള്ളകുപ്പികളാണ് പിടികൂടിയത്.
തുറപ്പള്ളി ചെക്പോസ്റ്റിൽ പോലീസും നഗരസഭാ അധികൃതരും നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഇത് പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് ലോറി ഡ്രൈവറിൽ നിന്ന് 2,000 രൂപ പിഴ ചുമത്തുകയും ചെയ്തു. നീലഗിരി ജില്ലയിൽ പ്ലാസ്റ്റിക് കുപ്പികൾ നിരോധിച്ചിട്ടുണ്ട്.