പ്രിയങ്ക ഗാന്ധി ചെട്ട്യാലത്തൂർ ഉന്നതി സന്ദർശിച്ചു
1592237
Wednesday, September 17, 2025 5:59 AM IST
ചെട്ട്യാലത്തൂർ: സുൽത്താൻ ബത്തേരി നിയോജകമണ്ഡലത്തിലെ ചെട്ട്യാലത്തൂർ ഉന്നതിയിൽ പ്രിയങ്ക ഗാന്ധി എംപി സന്ദർശനം നടത്തി.
അടിസ്ഥാന സൗകര്യങ്ങളില്ലാത്തതും വൈദ്യുതി, ഗതാഗത പ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങൾ പ്രദേശവാസികൾ പ്രിയങ്കയെ അറിയിച്ചു. പുനരധിവാസ പാക്കേജ് അപര്യാപ്തമാണെന്നും നഷ്ടപരിഹാരത്തുക ഉയർത്തണമെന്നും അവർ പ്രിയങ്ക ഗാന്ധിയോട് ആവശ്യപ്പെട്ടു.