ചിപ്പിലിത്തോട്-തളിപ്പുഴ ബൈപാസ്: ജനകീയ സമരജാഥ തുടങ്ങി
1592231
Wednesday, September 17, 2025 5:59 AM IST
സുൽത്താൻ ബത്തേരി: വരണം ചുരം ബൈപാസ് മാറണം ദുരിതയാത്ര എന്ന മുദ്രാവാക്യവുമായി ചുരം ബൈപ്പാസ് ആക്ഷൻ കമ്മിറ്റിയും കേരളാ വ്യാപാരി വ്യവസായി ഏകോപനസമിതിയും സംയുക്തമായി ബത്തേരി മുതൽ കോഴിക്കോട് വരെ നടത്തുന്ന ജനകീയ സമരജാഥയ്ക്ക് ബത്തേരിയിൽ തുടക്കം കുറിച്ചു.
കുരുക്കില്ലാത്ത ചുരം റോഡിന്റെ വീണ്ടെടുപ്പിനായി സമാന്തരമായി ചിപ്പിലിതോട് മരുതിലാവ് തളിപ്പുഴ ബൈപാസ് യാഥാർഥ്യമാക്കുക, അധികാരികൾ നിസംഗത വെടിയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള ജനകീയ സമരജാഥ ഇന്ന് വൈകുന്നേരം കോഴിക്കോട് സമാപിക്കും.
മുനിസിപ്പാലിറ്റി ചെയർമാൻ ടി.കെ. രമേശ് ഉദ്ഘാടനം നിർവഹിച്ചു. കെവിവിഇഎസ് പുൽപ്പള്ളി യൂണിറ്റ് പ്രസിഡന്റ് ആതിര മത്തായി, ബത്തേരി യൂണിറ്റ് പ്രസിഡന്റ് പി.വൈ. മത്തായി, കെവിവിഇഎസ് ജില്ലാ പ്രസിഡന്റ് ജോജിൻ ടി. ജോയ്, ചുരം ബൈപാസ് ആക്ഷൻ കമ്മിറ്റി ചെയർമാൻ വി.കെ. ഹുസൈൻക്കുട്ടി, ജനറൽ കണ്വീനർ ടി.ആർ.ഒ. കുട്ടൻ,
ഗണപതി ക്ഷേത്ര സമിതി പ്രസിഡന്റ് കെ.ജി. ഗോപാലപിള്ള, ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയൽ, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി പി.പി. അയൂബ്, കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് ബാബു പഴുപ്പത്തൂർ, സിപിഎം ഏരിയാകമ്മിറ്റി അംഗം യോഹന്നാൻ, വനിതാവിംഗ് സംസ്ഥാന പ്രസിഡന്റ് ശ്രീജ ശിവദാസ്, യൂനുസ് ചേനക്കൽ ബത്തേരി യൂണിറ്റ് ജനറൽ സെക്രട്ടറി, കെവിവിഇഎസ് മേഖല കമ്മിറ്റി ചെയർമാൻ എം.ആർ. സുരേഷ് ബാബു,
ട്രഷറർ കെ.ആർ. അനിൽകുമാർ, മുള്ളൻകൊല്ലി യൂണിറ്റ് പ്രസിഡന്റ് സണ്ണി മണ്ഡപത്തിൽ, ഇരുളം യൂണിറ്റ് പ്രസിഡന്റ് വി.ടി. ജോസ്, ജില്ലാ സെക്രട്ടറി ഓമനക്കുട്ടൻ, സംയുക്ത ട്രേഡ് യൂണിയൻ ചെയർമാൻ അബ്ദുള്ള മാടക്കര, ബേക്കറി അസോസിയേഷൻ മാത്യു സെബാസ്റ്റ്യൻ, ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ അനീഷ് ബി. നായർ,
ജില്ലാ വൈസ് പ്രസിഡന്റ് സാബു ഏബ്രാഹാം, കോഴിക്കോട് യൂണിറ്റ് വൈസ് പ്രസിഡന്റ് ഷാജി, ബത്തേരി യൂണിറ്റ് ട്രഷറർ യു.പി. ശ്രീജിത്ത്, യൂത്ത് വിംഗ് ബത്തേരി യൂണിറ്റ് പ്രസിഡന്റ് പി. സംഷാദ്, ജില്ലാ സെക്രട്ടറി വി.കെ. റഫീക്ക്, വനിതാവിംഗ് ബത്തേരി യൂണിറ്റ് പ്രസിഡന്റ് ആർ. കല തുടങ്ങിയവർ പ്രസംഗിച്ചു.