1.8 കിലോഗ്രാം കഞ്ചാവുമായി രണ്ടു പേർ പിടിയിൽ
1283015
Saturday, April 1, 2023 12:12 AM IST
കൽപ്പറ്റ: 1.8 കിലോഗ്രാം കഞ്ചാവുമായി രണ്ടു പേർ പോലീസ് പിടിയിലായി. ഓഡീഷ സ്വദേശി ധരന്ദർ മഹ്ജി എന്ന റിങ്കു, വൈത്തിരി ചിറ്റേപ്പുറത്ത് സൂര്യദാസ് എന്ന സതി എന്നിവരെയാണ് വൈത്തിരി സ്റ്റേഷനിലെ എസ്ഐമാരായ എ.കെ. സലിം, എം.ജി. എൽദോ, രാജേഷ്, സിവിൽ പോലീസ് ഓഫീസർ കിരണ്ചന്ദ് എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം കിൻഫ്ര പാർക്കിന് സമീപം പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. പ്രതികൾ വിൽപനയ്ക്ക് എത്തിച്ചതായിരുന്നു കഞ്ചാവ്.
യൂത്ത് കോണ്ഗ്രസ്
പ്രതിഷേധിച്ചു
മാനന്തവാടി: വെള്ളമുണ്ട പഞ്ചായത്ത് കാരാട്ട് കോളനിയിലെ ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തിൽ കുറ്റക്കാരായ മുഴുവൻ ആരോഗ്യ വകുപ്പ് ജീവനക്കാരുടെയും പേരിൽ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡിഎംഒയ്ക്ക് മുൻപിൽ പ്രതിഷേധവുമായി യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ. കുറ്റക്കാരുടെ പേരിൽ നടപടി സ്വീകരിക്കുമെന്ന ഉറപ്പിൽ പ്രതിഷേധം അവസാനിപ്പിച്ചു. പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ വീഴ്ചയിൽ നടപടി ഉണ്ടാകുമെന്നും മെഡിക്കൽ കോളജിലെ ഡോക്ടറുടെ വീഴ്ചയിൽ സൂപ്രണ്ടിന്റെ റിപ്പോർട്ട് ലഭിച്ചാലുടൻ നടപടിയെന്നും ഡിഎംഒ ഡോ.പി. ദിനീഷ് പറഞ്ഞു.