വ​യ​നാ​ട് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന് ദേ​ശീ​യ പു​ര​സ്കാ​രം
Sunday, September 8, 2024 5:33 AM IST
ക​ൽ​പ്പ​റ്റ: ആ​ന്ധ്ര​പ്ര​ദേ​ശി​ലെ തി​രു​പ്പ​തി അ​ക്കാ​ദ​മി ഓ​ഫി ഗ്രാ​സ്റൂ​ട്ട് സ്റ്റ​ഡീ​സ് ആ​ൻ​ഡ് റി​സ​ർ​ച്ച് ഓ​ഫ് ഇ​ന്ത്യ രാ​ജ്യ​ത്തെ മി​ക​ച്ച ജി​ല്ലാ പ​ഞ്ചാ​യ​ത്തി​നു ന​ൽ​കു​ന്ന രാ​ജീ​വ് ഗാ​ന്ധി ദേ​ശീ​യ പു​ര​സ്കാ​ര​ത്തി​ന് വ​യ​നാ​ടി​നെ തെ​ര​ഞ്ഞെ​ടു​ത്തു.

2023ൽ ​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ ന​ട​പ്പാ​ക്കി​യ പ​രി​പാ​ടി​ക​ൾ, കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ബോ​ധ​വ​ത്ക​ര​ണം, കാ​ർ​ബ​ണ്‍ എ​മി​ഷ​ൻ റി​പ്പോ​ർ​ട്ട് പ്ര​സി​ദ്ധീ​ക​ര​ണം തു​ട​ങ്ങി​യ ക​ണ​ക്കി​ലെ​ടു​ത്താ​ണ് ലോ​ക്സ​ഭാ മു​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഡോ. ​സു​ഭാ​ഷ് സി. ​കാ​ശ്യ​പ് ചെ​യ​ർ​മാ​നാ​യ ജൂ​റി വ​യ​നാ​ട് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​നെ പു​ര​സ്കാ​ര​ത്തി​നു തെ​ര​ഞ്ഞെ​ടു​ത്ത​ത്.


പു​ര​സ്കാ​ര​നേ​ട്ട​ത്തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​ത്തി​ന് ല​ഭി​ച്ച അം​ഗീ​കാ​ര​മാ​ണി​തെ​ന്നും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സം​ഷാ​ദ് മ​ര​ക്കാ​ർ പ​റ​ഞ്ഞു.