നിര്‍മലഗിരി എല്‍പി സ്കൂള്‍ വിജയോത്സവ റാലി നടത്തി
1244203
Tuesday, November 29, 2022 12:45 AM IST
വെള്ളരിക്കുണ്ട്: നിര്‍മലഗിരി എല്‍പി സ്കൂളില്‍ നിന്ന് കലോത്സവത്തിലും ശാസ്ത്രമേളയിലും കായികമേളയിലും നേട്ടങ്ങള്‍ കൈവരിച്ച വിദ്യാര്‍ഥികളെ അനുമോദിച്ച് വിജയോത്സവ റാലി നടത്തി.
സ്കൂള്‍ മാനേജര്‍ റവ.ഡോ. ജോണ്സണ് അന്ത്യാംകുളം, അസി.മാനേജര്‍ ഫാ.തോമസ് കളത്തില്‍, അധ്യാപകര്‍, പിടിഎ ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്കി. വ്യാപാര വ്യവസായി ഏകോപനസമിതി വെള്ളരിക്കുണ്ട് യൂണിറ്റ് പ്രസിഡന്റ് തോമസ് ചെറിയാന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്ക് മധുരപലഹാരങ്ങള്‍ വിതരണം ചെയ്തു.