സ്വയംവര സിൽക്സ് പാലക്കാട് ഷോറൂം ഉദ്ഘാടനം നാളെ
1535120
Friday, March 21, 2025 5:59 AM IST
തിരുവനന്തപുരം : സ്വയംവര സിൽക്സിന്റെ പുതിയ ഷോറൂം നാളെ വൈകുന്നേരം ആറിന് പാലക്കാട് ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ, സാമൂഹിക, കലാസാംസ്കാരിക മേഖലയിലെ പ്രമുഖർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.
ഇനാഗുറൽ മെഗാ ഷോ എന്ന പേരിൽ ഉദ്ഘാന വേളയോടനുബന്ധിച്ച് മ്യൂസിക്കൽ ഇവന്റും നടക്കും. ജയറാം, സൂക്ത ബാൻഡിനൊപ്പം ഗായിക സയനോര, റാപ്പർമാരായ ഗബ്രി, ഋഷി, അഖില ഭാർഗവൻ, സെറീന ആൻ ജോൺസൺ, മീനാക്ഷി രവീന്ദ്രൻ, അൻഷ മോഹൻ, ശ്രുതി ലക്ഷ്മി, ഡയാന ഹമീദ്, കൃഷ്ണ പ്രഭ, ലക്ഷ്മി കീർത്തന, ഐശ്വര്യ അനിൽകുമാർ തുടങ്ങിയ താരങ്ങൾ പങ്കെടുക്കും.
ബ്രൈഡൽ സാരീസ്, ലെഹങ്കാസ്, ഡിസൈനർ സാരീസ്, വെസ്റ്റേൺ വെയർ, മെൻസ് വെയർ, കിഡ്സ് വെയർ, ബെഡ്ഷീറ്റ്, ഫർണിഷിംഗ് ഐറ്റംസ് തുടങ്ങിയ വിഭാഗങ്ങളിലായി അതിവിപുലമായ വസ്ത്രശേഖരത്തോടെ പൂർണമായ ഫാമിലി ടെക്സ്റ്റൈൽ സ്റ്റോറാണ് സ്വയംവര സിൽക്സ് പുതിയ ഷോറൂമിൽ ഒരുക്കിയിട്ടുള്ളത്.
പാലക്കാട്, കോളജ് റോഡിൽ അഞ്ച് നില ബിൽഡിംഗും കൂടെ വിശാലമായ പാർക്കിംഗ് സൗകര്യത്തോടെയും ഒമ്പതാമത്തെ ഷോറൂമാണ് പാലക്കാട് തുറക്കുന്നത്. കൊച്ചി, ആറ്റിങ്ങൽ, വർക്കല, കൊട്ടാരക്കര, കൊല്ലം, കൊണ്ടോട്ടി, കൊടുങ്ങല്ലൂർ, കോഴിക്കോട് എന്നിവിടങ്ങളിലാണ് സ്വയംവര സിൽക്സിന്റെ മറ്റു ഷോറൂമുകൾ.
പാലക്കാട്ടെ ഉപയോക്താക്കൾക്കായി ഏറ്റവും മികച്ച വസ്ത്രശേഖരം മിതമായ വിലയിൽ ലഭ്യമാക്കുവാനാണ് സ്വയംവര സിൽക്സ് ലക്ഷ്യമിടുന്നതെന്ന് മാനേജ്മെന്റ് അറിയിച്ചു.