ഓമല്ലൂരിൽ പേവിഷ ലക്ഷണങ്ങളോടെ വീണ്ടും തെരുവുനായ
1225257
Tuesday, September 27, 2022 10:44 PM IST
ഓമല്ലൂർ: ഓമല്ലൂർ മാർക്കറ്റ് ജംഗ്ഷനിൽ മൂന്നാമതൊരു തെരുവ് നായയ്ക്കു കൂടി പേ വിഷബാധ സംശയിക്കുന്നു.
ഇന്നലെ ഉച്ചയോടെ മാർക്കറ്റ് ജംഗ്ഷനുള്ളിലാണ് പേ വിഷബാധയുടെ ലക്ഷണങ്ങളുമായി തെരുവുനായ കണ്ടത്. തുറസായ സ്ഥലമായിട്ടും തദ്ദേശ സ്വയംഭരണവകുപ്പോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ മേൽ നടപടികൾ സ്വീകരിക്കാത്തതിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്. തിങ്കളാഴ്ച മറ്റൊരു നായയെ മാർക്കറ്റിനുള്ളിൽ പേ വിഷബാധ ലക്ഷണങ്ങളോടെ കണ്ടിരുന്നു. ഇതിനെ മയക്കുമരുന്ന് നൽകി മുറിക്കുള്ളിലേക്കു മാറ്റിയിരുന്നു.