യുവജനസംഗമം നടത്തി
1227867
Thursday, October 6, 2022 10:58 PM IST
കിടങ്ങന്നൂർ: മെഴുവേലി സെന്റ് തെരേസാസ് മലങ്കര കത്തോലിക്കാ ഇടവക തിരുനാളിനോടനുബന്ധിച്ച് യുവജന സംഗമം നടന്നു. വൈദിക ജില്ലയുടെ നേതൃത്വത്തിൽ നടന്ന സംഗമം പത്തനംതിട്ട ഡിവൈഎസ്പി എസ്. നന്ദകുമാർ ഉദ്ഘാടനം ചെയ്തു. എംസിവൈഎം ജില്ലാ പ്രസിഡൻ്റ് ജിതിൻ വിനോദ് അധ്യക്ഷത വഹിച്ചു.
മലങ്കര കത്തോലിക്കാ സഭ പത്തനംതിട്ട രൂപതാധ്യക്ഷൻ ഡോ.സാമുവൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്ത, വികാരി ജനറാൾ ഫാ.ഷാജി മാണികുളം, ഫാ.ദാനിയേൽ കുഴിത്തടത്തിൽ കോർ എപ്പിസ്കോപ്പാ, ഫാ.സാമുവൽ തെക്കെ കാവിനാൽ, തോമസ് നെടുമങ്കുഴി എന്നിവർ പ്രസംഗിച്ചു.
ഫാ.സിജോ ചേന്നാട് യുവജനങ്ങൾ മാറ്റത്തിന്റെ വ്യക്താക്കൾ എന്ന വിഷയത്തിൽ ക്ലാസെടുത്തു. യൂണിറ്റ് പ്രസിഡന്റ് അഭിഷേക് കെ ബാബു സ്വാഗതവും, ആശാ എസ്.റോയി നന്ദിയും പറഞ്ഞു.