മാർത്തോമ്മസഭ വൈദിക വാർഷിക സമ്മേളനം ചരൽക്കുന്നിൽ
1243176
Friday, November 25, 2022 10:28 PM IST
തിരുവല്ല: മലങ്കര മാർത്തോമ്മാ സുറിയാനി സഭയിലെ വൈദികരുടെ വാർഷിക സമ്മേളനം 29 മുതൽ ഡിസംബർ ഒന്നുവരെ ചരൽക്കുന്നിൽ നടക്കും.
29ന് രാവിലെ 10ന് ഡോ. തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പൊലീത്ത സമ്മേളനം ഉദ്ഘാടനം ചെയ്യും. കോൺഫറൻസ് പ്രസിഡന്റ് ഡോ. ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിക്കും. സഫ്രഗൻ മെത്രാപ്പൊലീത്താമാരായ ഡോ. യുയാക്കിം മാർ കൂറിലോസ്, ഡോ. ജോസഫ് മാർ ബർണബാസ്, സഭയിലെ മറ്റ് എപ്പിസ്കോപ്പമാരും സമ്മേളനത്തിൽ പങ്കെടുത്ത് വിവിധ യോഗങ്ങളിൽ അധ്യക്ഷത വഹിക്കും.
ശ്വാസം മുട്ടുന്ന ലോകം, അജപാലന ശുശ്രൂഷയിലെ വെല്ലുവിളികൾ എന്ന മുഖ്യചിന്താവിഷയം അടിസ്ഥാനമാക്കി ഡോ. യേശുദാസ് അത്യാൽ, റവ.ഡോ. കെ.സി. വർഗീസ്, റവ. ജേക്കബ് പി. തോമസ്, റവ. അലക്സ് എ. മൈലച്ചൽ, റവ. ജേക്കബ് കെ. ശാമുവേൽ, റവ.ഡോ. ജോസഫ് ഡാനിയേൽ, റവ. സാം ടി. കോശി, സി.എ. സാബു ജോൺ, ഡോ. സോണിയാ ജോർജ്, ബ്ലസൻ എം. വർഗീസ് എന്നിവർ ക്ലാസുകൾ നയിക്കും. ഡിസംബർ ഒന്നിനു രാവിലെ 7.30ന് ഡോ. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പൊലീത്തയുടെ കാർമികത്വത്തിൽ വിശുദ്ധ കുർബാന. ഡോ. തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പൊലീത്തായുടെ സന്ദേശത്തോടെ സമ്മേളനം സമാപിക്കും.
മാർത്താമ്മ സഭയിലെ 1100 വൈദികർ സമ്മേളനത്തിൽ പങ്കെടുക്കും. സഭാ സെക്രട്ടറി സി.വി. സൈമൺ, കൺവീനർ റവ. ജോൺസൻ സി. ജേക്കബ്, ട്രഷറർ റവ. ഡോ. സജു മാത്യു എന്നിവരുടെ നേത്യത്വത്തിലുളള 17 അംഗ കമ്മിറ്റി സമ്മേളനക്രമീകരണത്തിന് നേതൃത്വം വഹിക്കും.