ശ​ബ​രി​മ​ല​യി​ല്‍ തി​ര​ക്കേ​റു​ന്നു; നാ​ളെ​യും 12നും ​ബു​ക്കിം​ഗ് ഒ​രു ല​ക്ഷം ക​ട​ന്നു
Wednesday, December 7, 2022 10:59 PM IST
ശ​ബ​രി​മ​ല: ശ​ബ​രി​മ​ല​യി​ല്‍ ഭ​ക്ത​ജ​ന​ത്തി​ര​ക്കേ​റു​ന്നു. നാ​ളെ​യും 12നും ​ഒ​രു​ല​ക്ഷ​ത്തി​നു മു​ക​ളി​ലാ​ണ് ദ​ര്‍​ശ​ന​ത്തി​നാ​യു​ള്ള നി​ല​വി​ലെ ബു​ക്കിം​ഗ്.
നാ​ള​ത്തേ​ക്ക് ഇ​തേ​വ​രെ വെ​ർ​ച്വ​ൽ ക്യൂ ​മു​ഖേ​ന ബു​ക്ക് ചെ​യ്ത​ത് 1,04,200 പേ​രാ​ണ്. ഈ ​മ​ണ്ഡ​കാ​ലം ആ​രം​ഭി​ച്ച​ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഒ​രു ല​ക്ഷ​ത്തി​ന് മു​ക​ളി​ല്‍ ആ​ളു​ക​ള്‍ ഒ​റ്റ​ദി​വ​സം ദ​ര്‍​ശ​ന​ത്തി​നെ​ത്തു​ന്ന​ത്. 12ന് ​നി​ല​വി​ൽ 1,03,716 പേ​ര്‍ ബു​ക്ക് ചെ​യ്തു. ഇ​ന്ന് 93,600 പേ​രും 10 ന് 90,500 ​പേ​രും 11 ന് 59,814 ​പേ​രു​മാ​ണ് ഇ​തു​വ​രെ ദ​ര്‍​ശ​ന​ത്തി​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്.