റാന്നി: കീക്കൊഴൂർ പാലച്ചുവട്ടിൽ ഡെലിവറി വാൻ കുടിവെള്ളവിതരണക്കുഴൽ സ്ഥാപിച്ച കുഴിയിലേക്ക് ചരിഞ്ഞു. അപകടത്തിൽ ആർക്കും പരിക്കില്ല.
റാന്നി ഭാഗത്തുനിന്നു കോഴഞ്ചേരിയിലേക്കു പോയ ബിസ്കറ്റ് കയറ്റിയ വാഹനമാണ് കുഴിയിൽ വീണത്.
കീക്കൊഴൂർ പാലച്ചുവട് മുതൽ റോഡിന്റെ ഇരുവശങ്ങളും കുടിവെള്ളവിതരണക്കുഴൽ സ്ഥാപിക്കാനുള്ളടത്ത് കുഴികളും കുഴൽ സ്ഥാപിച്ചിടത്ത് ഉറപ്പില്ലാത്ത രീതിയി മണ്ണിട്ടിരിക്കുകയുമാണ്. റോഡരികിലേക്ക് നീങ്ങുന്ന വാഹനങ്ങൾ കുഴിയിലേക്കു ചരിയുന്നത് ഇതോടെ പതിവായി.