പൊട്ടിപ്പൊളിഞ്ഞ ബസ്ബേയിൽ വെള്ളക്കെട്ടും
1546660
Wednesday, April 30, 2025 3:24 AM IST
അടൂർ: കെഎസ്ആർടിസി ജംഗ്ഷനിൽ സ്വകാര്യ ബസ് ബേ പൊട്ടിപ്പൊളിഞ്ഞതും വെള്ളക്കെട്ടും യാത്രക്കാർക്ക് ബുദ്ധിമുട്ടാകുന്നു. സമീപമുള്ള ഓടയുടെ ഭാഗത്തെ കുഴി അപകടഭീഷണിയാകുകയാണ്. കായംകുളം ഭാഗത്തേക്കുള്ള സ്വകാര്യബസ് യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്ന ഭാഗത്താണ് വെള്ളക്കെട്ട്.
റോഡിലെ വെള്ളം ഓടയിലേക്ക് ഒഴുകിപ്പോകാതെ കെട്ടിക്കിടക്കുകയാണ്. പൊട്ടിപ്പൊളിഞ്ഞ സ്ലാബ് മാറിക്കിടക്കുന്നതു കാരണം കാൽ വഴുതി യാത്രക്കാർ ഓടയിൽ വീഴുന്നത് പതിവായി. ബസ് നിർത്തി യാത്രക്കാർക്കു കയറാനും ഇറങ്ങാനും വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്.