വരു, കാണൂ... ചെത്തിപ്പുഴയിലെ ഫിയാത്ത് മിഷന് അന്തര്‍ദേശീയ കോണ്‍ഗ്രസ്
1547131
Thursday, May 1, 2025 3:35 AM IST
ചങ്ങനാശേരി: ഫിയാത്ത് മിഷന്റെ ആഭിമുഖ്യത്തില്‍ ചെത്തിപ്പുഴ തിരുഹൃദയ ദേവാലയത്തിലും ക്രിസ്തുജ്യോതി കാമ്പസിലുമായി നടക്കുന്ന അന്തര്‍ദേശീയ മിഷന് കോണ്‍ഗ്രസിന്റെ മൂന്നാം ദിവസം രാവിലെ ഒമ്പതിന് ഗുഡ്ഗാവ് ആര്‍ച്ച്ബിഷപ് ഡോ. തോമസ് മാര്‍ അന്തോണിയോസ് സീറോ മലങ്കര ക്രമത്തില്‍ ദിവ്യബലിയര്‍പ്പിച്ചു.
ഇന്‍ഡോര്‍ രൂപതയുടെ മുന്‍ ബിഷപ് ഡോ. ചാക്കോ തോട്ടുമാരിക്കല്‍, മാവേലിക്കര ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, ബിഷപ് എമരിറ്റസ് ഡോ. ജോണ്‍ തോമസ് കട്ടറുകുടിയില് എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു.
ക്രിസ്തുജ്യോതി ഓഡിറ്റോറിയത്തില്‍ മലങ്കര കത്തോലിക്കാ സഭയിലെ മിഷനറിമാര്‍ക്കുവേണ്ടി നടത്തിയ സുവിശേഷ സംഗമം ബിഷപ് തോമസ് മാര്‍ അന്തോണിയോസ് ഉദ്ഘാടനം ചെയ്തു.
ബ്രദര്‍ അനി ജോസഫ്, ബ്രദര്‍ സീറ്റ്ലി ജോര്‍ജ്, ബഥനി കോണ്ഗ്രിഗേഷന് ജനറാള്‍ ഫാ. ഗീവര്‍ഗീസ് കുറ്റിയില്‍ എന്നിവര്‍ പ്രസംഗിച്ചു.