കുടുംബശ്രീ മൈക്രോ എന്റർപ്രൈസസ് പുരസ്കാര വിതരണം മൂന്നിന്
1547136
Thursday, May 1, 2025 3:36 AM IST
പത്തനംതിട്ട : കുടുംബശ്രീയും കേരളവിഷനും സംയുക്തമായി നല്കുന്ന കുടുംബശ്രീ മൈക്രോ എന്റർപ്രൈസസ് അവാർഡ് ജില്ലാതല വിതരണം മൂന്നിന് അടൂർ ഗീതം കൺവൻഷൻ സെന്ററിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
വൈകുന്നേരം അഞ്ചിന് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം നിർവഹിക്കും. നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അധ്യക്ഷത വഹിക്കും. എംഎൽഎമാരായ പ്രമോദ് നാരായൺ, കെ.യു. ജനീഷ് കുമാർ, കുടുംബശ്രീമിഷൻ സ്റ്റേറ്റ് എക്സിക്യൂട്ടിവ് ഡയറക്ടർ എച്ച്. ദിനേശൻ , കുടുംബശ്രീ ജില്ലാ കോ-ഓർഡിനേറ്റർ എസ്. ആദില എന്നിവർ പങ്കെടുക്കും.
ജില്ലയിലെ ഏറ്റവും മികച്ച10 മൈക്രോ യൂണിറ്റ് സംരംഭങ്ങൾക്കാണ് പുരസ്കാരം നൽകുന്നത്.
സിഒഎ ജില്ലാ പ്രസിഡന്റ് ബിജു എം. നായർ, സെക്രട്ടറി സുബാഷ് ബാബു, അടൂർ മേഖലാ സെക്രട്ടറി സുരേഷ് ബാബു, ജ്യേതിഷ്കുമാർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.