ഓപ്പറേഷൻ പി ഹണ്ട്: മൊബൈൽ ഫോണുകൾ പിടികൂടി
1546680
Wednesday, April 30, 2025 3:40 AM IST
പത്തനംതിട്ട: നിരന്തരം അശ്ലീല സൈറ്റുകൾ സന്ദർശിക്കുകയും അശ്ലീലദൃശ്യങ്ങൾ കാണുകയും ശേഖരിച്ചുവയ്ക്കുകയും കൈമാറുകയും ചെയ്യുന്നവരെ കേന്ദ്രീകരിച്ച് ജില്ലയിൽ ഓപ്പറേഷൻ പി ഹണ്ട് എന്ന പേരിൽ പോലീസ് പരിശോധന നടന്നു.
ജില്ലാ പോലീസ് സൈബർ സെല്ലിന്റെയും വിവിധ പോലീസ് സ്റ്റേഷനുകളുടെയും സംയുക്ത നേതൃത്വത്തിലാണ് റെയ്ഡുകൾ നടന്നത്. ഇത്തരത്തിൽ ഉപയോഗിച്ചുവെന്ന് കണ്ടെത്തിയ അഞ്ച് മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു.
തിരുവല്ലയിൽ രണ്ടും ആറന്മുള റാന്നി, കീഴ്വായ്പൂര് എന്നിവിടങ്ങളിൽ ഓരോന്നു വീതവുമാണ് പിടിച്ചെടുത്തത്.