ബസ് സർവീസ് പുനരാരംഭിച്ചു
1546661
Wednesday, April 30, 2025 3:24 AM IST
പെരുമ്പെട്ടി: ചുങ്കപ്പാറ-ആലപ്പുഴ റൂട്ടിൽ കെഎസ്ആർടിസ് സർവീസ് പുനരാരംഭിച്ചു. മല്ലപ്പള്ളി ഡിപ്പോയിൽനിന്ന് മുടങ്ങിക്കിടന്ന ബസ് സർവീസാണ് പുനരാരംഭിച്ചത്.
രാവിലെ 6.15ന് മല്ലപ്പള്ളിയിൽനിന്ന് ആരംഭിച്ച് 6.55 ന് ചുങ്കപ്പാറ. തിരികെ ഏഴിന് പെരുമ്പെട്ടി, കുളത്തൂർമൂഴി, പത്തനാട് കറുകച്ചാൽവഴി 8.30ന് ചങ്ങനാശേരി, 10ന് ആലപ്പുഴ. തിരികെ 10.25ന് ചങ്ങനാശേരി, തിരുവല്ല, കുന്നന്താനം വഴി 12.40ന് മല്ലപ്പള്ളി. തിരികെ 12.50ന് കല്ലൂപ്പാറ, തിരുവല്ല, ചങ്ങനാശേരി വഴി 3.10ന് ആലപ്പുഴ.
തിരികെ 3.40ന് ആലപ്പുഴ, 5.05ന് ചങ്ങനാശേരി, 5.50 കറുകച്ചാൽ, കുളത്തൂർമൂഴി വഴി 6.35ന് ചുങ്കപ്പാറ. 6.40ന് ചുങ്കപ്പാറയിൽ നിന്നു പുറപ്പെട്ട് 7.30ന് മല്ലപ്പള്ളിയിൽ എത്തുന്ന തരത്തിലാണ് സമയ ക്രമീകരണം.