പോലീസിന്റെ സിസിടിവി തകര്‍ത്ത യുവാവ് അറസ്റ്റില്‍
1546673
Wednesday, April 30, 2025 3:31 AM IST
പമ്പ: ശബരിമല ക്ഷേത്രത്തിന്റെസുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പമ്പ പോലീസ് കണ്ട്രോള് റൂമിനു മുന്നില്‍ സ്ഥാപിച്ചിരുന്ന സിസിടിവി കാമറ കല്ലെറിഞ്ഞു തകര്‍ത്ത യുവാവ് അറസ്റ്റില്‍. ളാഹ പെരുനാട് വെട്ടിക്കോട്ടില്‍ വിഷ്ണുവാണ് (19) പമ്പ പോലീസിന്റെ പിടിയിലായത്.
പമ്പ ത്രിവേണിയില്‍ 26 ന് വൈകുന്നേരം അഞ്ചോടെ മരാമത്തു കോംപ്ലക്സിന് സമിപത്തെ പോലീസ് കണ്ട്രോള് റൂമിനു മുന്‍വശത്തെ കാമറ മാറ്റി സ്ഥാപിക്കുന്നതിനിടെയാണ് ഇയാളുടെ അതിക്രമമുണ്ടായത്.
ഗോവണിയില്‍ നിന്ന് കാമറ മാറ്റിസ്ഥാപിക്കുന്ന ജോലിയിലേര്‍പ്പെട്ട പാലക്കാട് ഭഗവതി അസോസിയേറ്റ്സ് കമ്പനി ജീവനക്കാരന് സുജിത്തിനെ ഭീഷണിപ്പെടുത്തി വിഷ്ണു കാമറയ്ക്കുനേരെ കല്ലെറിയുകയായിരുന്നു. 2.90 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.ഇയാൾ സ്ഥിരമായി ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നയാളാണെന്നു പോലീസ് പറഞ്ഞു.