സീമെൻസ് ഫുട്ബോൾ: സെമിഫൈനൽ ഇന്നും നാളെയും
1547154
Thursday, May 1, 2025 3:55 AM IST
തിരുവല്ല: തിരുമുലപുരം എസ്എൻവി സ്കൂൾ ഗ്രൗണ്ടിൽ സീമെൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ 55-ാമത് ഫുട്ബോൾ മത്സരം സെമിഫൈനൽ ഇന്നും നാളെയുമായി നടക്കും. ഇന്നു വൈകുന്നേരം 4.30ന് ഒന്നാം സെമി ഫൈനലിൽ മൂവാറ്റുപുഴ വെർട്ടിഗോയും കൊല്ലം വള്ളിക്കാവ് എഫ്സിയും തമ്മിൽ ഏറ്റുമുട്ടും.
നാളെ സീമൻസ് ക്ലബ് ഭാരവാഹികളും കളിക്കാരും ലഹരി വിരുദ്ധ പ്രതിജ്ഞയിൽ പങ്കാളികളാകും. തിരുവല്ല എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ.രാജേന്ദ്രൻ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.
തുടർന്ന് മലപ്പുറം മുഹമ്മദൻസും തിരുമൂലപുരം സീമെൻസും തമ്മിൽ മത്സരം നടക്കും. നാലിന് വൈകുന്നേരം ഫൈനൽ മത്സരത്തേത്തുടർന്ന് നടക്കുന്ന സമാപന സമ്മേളനം മാത്യു ടി. തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്യും.