കേരള കോൺഗ്രസ് ജില്ലാ ക്യാന്പ് മൂന്നിന്
1547135
Thursday, May 1, 2025 3:36 AM IST
പത്തനംതിട്ട: കേരള കോൺഗ്രസ് ജില്ലാ ക്യാന്പ് മൂന്നിന് മൈലപ്ര വയല ഇടിക്കുള നഗറിൽ നടക്കും. തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിനു മുന്നോടിയായാണ് ക്യാമ്പ്. രാവിലെ 9.30ന് ജില്ലാ പ്രസിഡന്റ് വർഗീസ് മാമ്മന്റെ അധ്യക്ഷതയിൽ കൂടുന്ന സമ്മേളനം കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും.
വിവിധ വിഷയങ്ങളിൽ സംസ്ഥാന-ജില്ലാനേതാക്കൾ പ്രബന്ധങ്ങൾ അവതരിപ്പിക്കും. പി.സി. തോമസ്, മോൻസ് ജോസഫ് എംഎൽഎ, ജോയി ഏബ്രഹാം, ഫ്രാൻസിസ് ജോർജ് എംപി, തോമസ് ഉണ്ണിയാടൻ, അപു ജോൺ ജോസഫ് തുടങ്ങിവർ വിഷയങ്ങൾ അവതരിപ്പിക്കും.
സംസ്ഥാന ഭാരവാഹികളായ ജോസഫ് എം. പുതുശേരി, പ്രഫ. ഡി.കെ. ജോൺ, ജോൺ കെ. മാത്യൂസ്, ഏബ്രഹാം കലമണ്ണിൽ, കുഞ്ഞുകോശി പോൾ, ജോർജ് കുന്നപ്പുഴ തുടങ്ങിയവർ പ്രസംഗിക്കും.
ജില്ലാ പ്രസിഡന്റ് വർഗീസ് മാമ്മൻ, ജനറൽ സെക്രട്ടറി ഷാജൻ മാത്യു, നിയോജക മണ്ഡലം പ്രസിഡന്റ് ദീപു ഉമ്മൻ, ടി. ഏബ്രഹാം എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.