നഗരസഭാ കൗൺസിലർമാർ ജില്ലാ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു
1547141
Thursday, May 1, 2025 3:47 AM IST
പത്തനംതിട്ട: പന്തളം നഗരസഭ സമർപ്പിക്കുന്ന പദ്ധതികളുടെ ഡിപിസി അംഗീകാരം നൽകാതെ നഗരസഭാ ഭരണം അട്ടിമറിക്കുന്നതിന് ശ്രമിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയത്തിന് ഓശാന പാടുന്ന ജില്ലാ പഞ്ചായത്ത് നേതൃത്വത്തിന്റെ നടപിടിക്കെതിരേ പന്തളം നഗരസഭാ കൗൺസിലർമാർ ജില്ലാ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു.
ഉപരോധ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ബിജെപി ജില്ലാ പ്രസിഡന്റ് വി.എ. സൂരജ് പ്രസംഗിച്ചു. ജനറൽ സെക്രട്ടറി കെ. ബിനു മോൻ, പ്രദീപ് അയിരുർ, അജിത്ത് പുല്ലാട്, ജില്ലാ ട്രഷറർ ഗോപാലകൃഷ്ണൻ കർത്ത, കൗൺസിലർമാർ എന്നിവർ നേതൃത്വം നൽകി.