ഉത്സവപ്പറമ്പില്‍ കുടുംബത്തെ ആക്രമിച്ച സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍
1546665
Wednesday, April 30, 2025 3:31 AM IST
തിരുവല്ല: വേങ്ങല്‍ മാടപ്പള്ളിക്കാവ് ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന ഗാനമേള പരിപാടിയില്‍ സ്ത്രീയും കുട്ടിയുമടങ്ങിയ കുടുംബത്തെ ആക്രമിക്കുകയും അപമാനിക്കുകയും ചെയ്ത സംഘത്തിലെ ഒരാളെ അറസ്റ്റ് ചെയ്തു.
അഞ്ചു പേരടങ്ങിയ സംഘത്തിലെ ഒന്നാം പ്രതി കാവുംഭാഗം അഴിയിടത്തുചിറ അമ്മണത്തുംചേരില്‍ വീട്ടില്‍ എ.ഡി. ഷിജു (37) ആണ് തിരുവല്ല പോലീസിന്റെ പിടിയിലായത്.
തിരുവല്ല കാവുംഭാഗം അഴിയിടത്തുചിറ ചാലക്കുഴി പടിഞ്ഞാറേ കുറ്റിക്കാട്ടില്‍ പ്രമോദിനും കുടുംബത്തിനുമാണ് അക്രമികളില്‍നിന്ന് അപമാനവും ദേഹോപദ്രവവും ഉണ്ടായത്. മറ്റ് പ്രതികള്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കി.
അറസ്റ്റിലായ ഷിജു സ്ഥിരമായി ക്ഷേത്രത്തിലെ ഉത്സവപരിപാടിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാറുണ്ടെന്ന് പോലീസ് പറഞ്ഞു. എസ്എച്ച്ഒ എസ്. സന്തോഷിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്.