പെട്രോൾ പമ്പിൽ ജീവനക്കാർക്കുനേരേ ഗുണ്ടാ ആക്രമണം: രണ്ടു പേർക്കു പരിക്കേറ്റു
1547152
Thursday, May 1, 2025 3:55 AM IST
കായംകുളം: പെട്രോൾ പമ്പിൽ ജീവനക്കാർക്കുനേരേ ഗുണ്ടാ ആക്രമണം. രണ്ടു ജീവനക്കാർക്കു പരിക്കേറ്റു. കായംകുളം പുത്തൻറോഡ് ജംഗ്ഷനിലെ ടി.എ പെട്രോൾ പമ്പിൽ കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം.
പെട്രോൾ അടിക്കാനെത്തിയ ഒരുകൂട്ടം യുവാക്കൾ 50 രൂപക്ക് പെട്രോൾ ചോദിച്ചു. പെട്രോൾ അടിച്ചശേഷം പണമില്ലെന്നു പറഞ്ഞു. പിന്നാലെ ജീവനക്കാരുമായി തർക്കം ഉണ്ടാകുകയും മർദിക്കുകയുമായിരുന്നു എന്നാണ് മർദനമേറ്റ ഉണ്ണികൃഷ്ണൻ പറയുന്നത്.
ലഹരിക്കടിമയായ ആളുകളാണ് അക്രമം നടത്തിയതെന്നു പമ്പ് ഉടമയും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റുമായ എ.ജെ. ഷാജഹാൻ പറഞ്ഞു. സംഭവത്തിൽ കായംകുളം പോലീസ് അന്വഷണം ആരംഭിച്ചു.