നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയെ ഒരുവര്‍ഷത്തേക്ക് നാടുകടത്തി
1546671
Wednesday, April 30, 2025 3:31 AM IST
പന്തളം: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ പന്തളം കുരമ്പാല തോന്നല്ലൂര്‍ ഉളമയില്‍ റാഷിഖിനെ (24) ഒരു വര്‍ഷത്തേക്ക് ജില്ലയില്‍ നിന്നും പുറത്താക്കി. കവര്‍ച്ച, ദേഹോപദ്രവം ഏല്പിക്കല് തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്ക് പന്തളം പോലീസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച അഞ്ചു കേസുകള്‍ ഉള്‍പ്പെടുത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഉത്തരവുണ്ടായത്.
കേരള സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം ( കാപ്പ ) വകുപ്പ് 15 (1) പ്രകാരമാണ് നടപടി. ഉത്തരവ് ഇന്ന് പന്തളം പോലീസ് ഇന്‍സ്പെക്ടര്‍ ടി. ഡി. പ്രജീഷിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കി.
2019 മുതല്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടുവരികയാണ് ഇയാൾ. പന്തളം പോലീസ് സ്റ്റേഷനിലെ അഞ്ചു കേസുകള്‍ക്ക് പുറമേ, നൂറനാട് പോലീസ് സ്റ്റേഷനിലെ രണ്ടു കേസുകളിലും ഉള്‍പ്പെട്ടിട്ടുണ്ട.
പന്തളം പോലീസ് നവംബര്‍ 27ന് റാഷിഖിനെ അറസ്റ്റ് ചെയ്തു ജയിലിലാക്കി. തുടര്‍ന്ന്, കഴിഞ്ഞ ം ജനുവരി ഒമ്പതിനു് ജാമ്യത്തിലിറങ്ങി. ഡിഐജിയുടെ ഉത്തരവുപ്രകാരം ഇപ്പോള്‍ നാടുകടത്തപ്പെട്ട പ്രതി, ഉത്തരവ് നിലനില്‍ക്കെ കുറ്റകൃത്യങ്ങളില്‍ എര്‍പ്പെട്ടാല്‍ കാപ്പ 15(4) പ്രകാരം പ്രോസിക്യൂഷന് നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.