റെഡ് ക്രോസ് ദിനാചരണം എട്ടിന്
1547134
Thursday, May 1, 2025 3:35 AM IST
പത്തനംതിട്ട: റെഡ് ക്രോസ് സ്ഥാപകൻ ജീൻ ഹെൻട്രി ഡുണാന്റിന്റെ ജന്മദിനം റെഡ് ക്രോസ്ദിനമായി വിവിധ പരിപാടികളോടെ എട്ടിന് ആചരിക്കും. ക്ഷയരോഗ നിർമാർജനത്തിന്റെ ഭാഗമായി ജില്ലയിൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്ക് അന്നേദിവസം രാവിലെ പോഷകാഹാര കിറ്റുകൾ നോഡൽ ഓഫീസർ ഡോ. നിരൻ ബാബുവിന് കൈമാറും.
തുടർന്നുവരുന്ന ആറു മാസങ്ങളിലേക്ക് പോഷകാഹാര കിറ്റുകൾ വിതരണം ചെയ്യും. സമ്മേളനം ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ റെഡ് ക്രോസ് ഹോം നഴ്സുമാർക്ക് രോഗീ പരിചരണം സംബന്ധിച്ച ക്ലാസുകൾ ഡോ. റോജി പി. ഉമ്മൻ നയിക്കും.
റെഡ് ക്രോസ് സൊസൈറ്റി ആരംഭിക്കുന്ന ഫസ്റ്റ് എയ്ഡ് പരിശീലന കോഴ്സിന്റെ ഫ്ലാഗ് ഓഫ് സംസ്ഥാന സമിതിയംഗം സുനിൽ മാത്യു വള്ളക്കാലിൽ നടത്തും. ചെയർപേഴ്സൺ വത്സമ്മ സുകുമാരൻ അധ്യക്ഷത വഹിക്കും. പരിപാടികളുടെ വിജയത്തിനായി വിപുലമായ കമ്മിറ്റികൾ രൂപീകരിച്ചതായി ജില്ലാ സെക്രട്ടറി പി.കെ. ജോസഫ് അറിയിച്ചു.