കേരള കോൺ.-ബി ജില്ലാ നേതൃയോഗം
1546683
Wednesday, April 30, 2025 3:40 AM IST
പത്തനംതിട്ട: കോന്നി ആനത്താവളത്തിൽ നാലുവയസുകാരന്റെ ദാരുണാന്ത്യത്തിനു കാരണമായ സംഭവത്തിൽ കേരള കോൺഗ്രസ്-ബി ജില്ലാ നേതൃയോഗം ദുഃഖം രേഖപ്പെടുത്തി. മരിച്ച അഭിരാമിന്റെ കുടുംബത്തിനു നഷ്ടപരിഹാരം നൽകണമെന്നും വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സുരക്ഷാ നടപടികൾ ഉറപ്പാക്കണമെന്നും യോഗം ആശ്യപ്പെട്ടു.
കെടിയുസി-ബി സംസ്ഥാന പ്രസിഡന്റ് വടകോട് മോനച്ചൻ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മനോജ് മാധവശേരി അധ്യക്ഷത വഹിച്ചു.
മുരളീധരന് നായര്‍ കല്ലൂപ്പാറ, സത്യന് കണ്ണങ്കര, ശ്രീകുമാര്‍ ആലക്കാട്ടിൽ, സുരേഷ് ബാബു, സജു അലക്സാണ്ടർ, മാഹിന്‍ പത്തനാപുരം, സുലോചനന് കിടങ്ങിൽ, സാംകുട്ടി പാലക്കാമണ്ണില്‍, മാത്യു ഡാനിയേല്‍, പി.സി. സക്കറിയ തുടങ്ങിയവര്‍ പ്രസംഗിച്ചു.