ജണ്ടായിക്കലിൽ ലോഡുമായെത്തിയ ലോറി ചരിഞ്ഞു
1546666
Wednesday, April 30, 2025 3:31 AM IST
റാന്നി: ജണ്ടായിക്കലിൽ എതിർദിശയിൽ വന്ന വാഹനത്തിനു സൈഡ് കൊടുക്കുന്നതിനിടെ സിമന്റുമായെത്തിയ ലോറി റോഡിന്റെ വശത്തേക്ക് ചരിഞ്ഞു. ആർക്കും പരിക്കില്ല. ഇട്ടിയപ്പാറ-ജണ്ടായിക്കൽ-ബംഗ്ലാംകടവ് റോഡിൽ കിടങ്ങുമൂഴി ജംഗ്ഷനു സമീപം ഇന്നലെ രാവിലെ 11ഓടെയാണു സംഭവം.
കിടങ്ങുമൂഴി ജംഗ്ഷനിൽനിന്ന് വലിയ വാഹനങ്ങൾ ജണ്ടായിക്കൽ ഭാഗത്തേക്കു പോകുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇതു ചൂണ്ടിക്കാട്ടി ബോർഡും റോഡിൽ വച്ചിരുന്നു. ഇതു മറികടന്നു വലിയകുളത്തെ ഗോഡൗണിലേക്കു സിമന്റുമായി പോയ ലോറിയാണ് അപകത്തിൽപ്പെട്ടത്. ഉന്നത നിലവാരത്തിൽ റോഡ് വികസിപ്പിക്കുന്നതിന് പണി നടക്കുകയാണ്.