കണ്‍സ്യൂമര്‍ ഫെഡ് സ്റ്റുഡന്റ്സ് മാര്‍ക്കറ്റ് ജൂണ്‍ 15 വരെ
1546662
Wednesday, April 30, 2025 3:24 AM IST
പത്തനംതിട്ട: കണ്‍സ്യൂമര്‍ ഫെഡിന്റെ ആഭിമുഖ്യത്തില്‍ കളക്ടറേറ്റിൽ ആരംഭിച്ച സ്റ്റുഡന്റ്സ് മാര്‍ക്കറ്റിന്റെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ നിര്‍വഹിച്ചു. കണ്‍സ്യൂമര്‍ ഫെഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജി. അജയകുമാര്‍ അധ്യക്ഷത വഹിച്ചു. എഡിഎം ബി. ജ്യോതി ആദ്യവില്പന നടത്തി. ജൂണ്‍ 15 വരെ രാവിലെ പത്തുമുതല്‍ വൈകുന്നേരം 5.30 വരെയാണ് പ്രവര്‍ത്തനം.
കുട്ടികള്‍ക്കായി പഠനസാമഗ്രികള്‍, പ്രമുഖ കമ്പനികളുടെ ബാഗുകള്‍, കുടകള്‍, ടിഫിന്‍ ബോക്സ്, വാട്ടര്‍ ബോട്ടില്‍, റെയിന്‍ കോട്ട്, പെന്‍സില്‍ ബോക്സ്, പേന ഉള്‍പ്പെടെയുള്ള പഠനോപകരണങ്ങളും കണ്‍സ്യൂമര്‍ഫെഡ് നിര്‍മിച്ച് വിപണിയിലെത്തിക്കുന്ന ത്രിവേണി നോട്ട്ബുക്കുകളും ലഭ്യമാണ്.
ജില്ലയിലെ 12 ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകള്‍, നീതി സ്റ്റോറുകള്‍, സ്കൂള്‍ സൊസൈറ്റികള്‍ എന്നിവയിലൂടെ കണ്‍സ്യൂമര്‍ ഫെഡിന്റെ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്കു ലഭിക്കും. റീജണല്‍ മാനേജര്‍ ടി.ഡി. ജയശ്രീ, അസിസ്റ്റന്റ് റീജണല്‍ മാനേജര്‍ ടി.എസ്. അഭിലാഷ്, കളക്ടറേറ്റ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.