മേയ്ദിനാചരണം ഇന്ന്
1547151
Thursday, May 1, 2025 3:55 AM IST
പത്തനംതിട്ട: സാർവദേശീയ തൊഴിലാളി ദിനമായ ഇന്ന് സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ നേതൃത്വത്തിൽ ജില്ലയിലെ 11 ഏരിയ കേന്ദ്രങ്ങളിലും റാലിയും പൊതുയോഗവും അനുബന്ധ പരിപാടികളും സംഘടിപ്പിക്കും.
രാവിലെ ഒന്പതിന്ഏരിയാകേന്ദ്രങ്ങളിൽ റാലി നടക്കും. പത്തനംതിട്ടയിൽ സിഐടിയു സംസ്ഥാന സെക്രട്ടറി പി.പി. ചിത്തരഞ്ജൻ എംഎൽഎ യോഗം ഉദ്ഘാടനം ചെയ്യും. മറ്റു സ്ഥലങ്ങളിലും ട്രേഡ് യൂണിയൻ നേതാക്കൾ യോഗം ഉദ്ഘാടനം ചെയ്യും.
പത്തനംതിട്ടയിൽ രാവിലെ 10 മുതൽ പത്തനംതിട്ട ജില്ലാ സ്പോർട് കൗൺസിലിന്റെയും വിവിധ തൊഴിലാളി സംഘടനകളുടേയും പത്തനംതിട്ട അഹല്യ കണ്ണാശുപത്രിയുടെയും പത്തനംതിട്ട മൈക്രോ ലാബിന്റെയും സംയുക്താഭിമുഖ്യത്തിൽ വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ സൗജന്യ നേത്രപരിശോധന ക്യാമ്പും സൗജന്യ ജീവിതശൈലീ രോഗനിർണയവും ജില്ലാ സ്റ്റേഡിയത്തിൽ പ്രവർത്തിക്കുന്ന ജില്ലാ സ്പോർട്സ് കൗൺസിൽ ഓഫീസിൽ ഉണ്ടാകുമെന്ന് സ്പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് കെ.അനിൽ കുമാർ അറിയിച്ചു.